• Home
  • News
  • യു.എ.ഇയില്‍ കൊവിഡ് സുരക്ഷ പ്രോട്ടോക്കോളുകള്‍ പാലിക്കാത്തവര്‍ പിഴയും തടവും നേരിട

യു.എ.ഇയില്‍ കൊവിഡ് സുരക്ഷ പ്രോട്ടോക്കോളുകള്‍ പാലിക്കാത്തവര്‍ പിഴയും തടവും നേരിടേണ്ടി വരുമെന്ന് അധികൃതര്‍

അബുദാബി : യു.എ.ഇയില്‍ കൊവിഡ് സുരക്ഷ പ്രോട്ടോക്കോളുകള്‍ പാലിക്കാത്തവര്‍ പിഴയും തടവും നേരിടേണ്ടി വരുമെന്ന് ഫെഡറല്‍ പബ്ലിക് പ്രോസിക്യൂഷനിലെ എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ പ്രോസിക്യൂഷന്‍ ചീഫ് സലീം അല്‍ സാബി അറിയിച്ചു. നിയമലംഘനം ആവര്‍ത്തിച്ചാല്‍ പിഴ ഇരട്ടിയാകും മൂന്ന് പ്രാവശ്യം അറസ്റ്റിലായാല്‍ തടവ് കൂടാത ഏറ്റവും കുറഞ്ഞത് 100,000 ദിര്‍ഹം പിഴയും ഈടാക്കും. സുരക്ഷാ മാസ്‌കുകള്‍ ധരിക്കാതിരിക്കുക, കൃത്യമായ സാമൂഹിക അകലം പാലിക്കാതെയിരിക്കുക, മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കാതെയുള്ള ഒത്തുചേരല്‍ എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നുണ്ടെന്ന് അല്‍ സാബി പറഞ്ഞു.

കൂടുതല്‍ ഇളവുകള്‍ അനുവദിക്കുമ്പോഴും വീടുകള്‍, ഓഫീസുകള്‍, മാളുകള്‍ എന്നിവയുള്‍പ്പെടെ എല്ലാ പൊതു സ്വകാര്യ സ്ഥലങ്ങളിലും ഒത്തുചേരുകള്‍ നിരോധിച്ചിട്ടുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ആരോഗ്യ അധികൃതര്‍ നല്‍കിയ നിര്‍ദേങ്ങള്‍ പാലിക്കണമെന്നും അല്‍ സാബി ജനങ്ങളോട് അഭ്യര്‍തഥിച്ചു. 

Recent Updates

OMAN LATEST NEWS

UAE LATEST NEWS

KUWAIT LATEST NEWS

QATAR LATEST NEWS

SAUDI ARABIA LATEST NEWS

BAHRAIN LATEST NEWS