• Home
  • News
  • ഒമാൻ : വന്ദേഭാരത് , രജിസ്​റ്റർ ചെയ്​തവർ യാത്രാ സന്നദ്ധത അറിയിക്കണം...

ഒമാൻ : വന്ദേഭാരത് , രജിസ്​റ്റർ ചെയ്​തവർ യാത്രാ സന്നദ്ധത അറിയിക്കണം...

മാസ്കത്ത്​: ബുധനാഴ്​ച ആരംഭിക്കുന്ന വന്ദഭാരത്​ പദ്ധതിയുടെഅടുത്ത ഘട്ട സർവീസുകളിൽ നാട്ടിലേക്ക്​ മടങ്ങാൻ താൽപര്യമുള്ളവർ യാത്രാ സന്നദ്ധത അറിയിക്കണമെന്ന്​ മസ്​കത്ത്​ ഇന്ത്യൻ എംബസി അറിയിച്ചു.https://forms.gle/K8vdgonkFsTMhVJf7 എന്ന ലിങ്കിൽ ക്ലിക്ക്​ ചെയ്​ത്​ ലഭിക്കുന്ന ഗൂഗിൾ ഫോമിൽ മടങ്ങാനുദ്ദേശിക്കുന്ന വിമാനത്തി​​െൻറ വിവരങ്ങളടക്കമാണ്​ അറിയിക്കേണ്ടത്​. ഫോം ഫിൽ ചെയ്യുന്നവരെ പരമാവധി അതേ വിമാനത്തിൽ തന്നെയോ അല്ലെങ്കിൽ അടുത്ത വിമാനത്തിലോ ഉൾക്കൊള്ളിക്കാൻ ശ്രമിക്കും. ഒരു കുടുംബത്തിലെ ഒന്നിലധികം പേർ മടങ്ങുന്നുണ്ടെങ്കിൽ ഒാരോരുത്തർക്കും പ്രത്യേക ഫോം ഫിൽ ചെയ്​ത്​ നൽകണം. മടക്കയാത്രക്കായി ഇതുവരെ രജിസ്​റ്റർ ചെയ്യാത്തവരാണെങ്കിൽ https://forms.gle/ZTsWo4KPmcDo5qjbA എന്ന ലിങ്കിലും ക്ലിക്ക്​ ചെയ്യണമെന്ന്​ മസ്​കത്ത്​ ഇന്ത്യൻ എംബസി അറിയിച്ചു.<br>ജൂലൈ ഒന്നു മുതൽ 13 വരെയുള്ള അടുത്ത ഘട്ടത്തിൽ മൊത്തം 16 സർവീസുകളാണ്​ ഉള്ളത്​. ഇതിൽ 11 സർവീസുകളും േകരളത്തിലേക്കാണ്. ചെന്നൈ, ദൽഹി, ഹൈദരാബാദ്, മുംബൈ, മംഗലൂരു എന്നിവിടങ്ങളിേലക്ക് ഒാരോ സർവീസ് വീതവും പുതിയ ഷെഡ്യൂളിലുണ്ട്​. കൊച്ചിയിലേക്കാണ് ഏറ്റവും കൂടുതൽ സർവീസുകളുള്ളത്. കൊച്ചിയിലേക്ക് നാലും തിരുവനന്തപുരം, കണ്ണൂർ എന്നിവിടങ്ങളിലേക്ക് മൂന്ന്​ വീതവും കോഴിക്കോടിന്​ ഒരു സർവീസുമാണ്​ ഉള്ളത്​. നാലാം ഘട്ടത്തിലെ എല്ലാ സർവീസുകളും മസ്കത്തിൽ നിന്നാണ്. ജൂലൈ ഒന്ന്, ആറ്, എട്ട്, 12 തീയതികളിലാണ് കൊച്ചി സർവീസ്. ഒന്ന്, പത്ത്, 13 തീയതികളിലാണ് കണ്ണൂർ സർവീസ്. ഒന്ന്, അഞ്ച്, 13 തീയതികളിലാണ് തിരുവനന്തപുരം സർവീസ്. അഞ്ചാം തീയതിയാണ് കോഴിക്കോട് സർവീസ്. നാലാം ഘട്ടം അവസാനിക്കുന്നതോടെ രണ്ടായിരത്തോളം മലയാളികൾക്ക് പുതുതായി നാടണയാൻ കഴിയും.

Related News

Recent Updates

OMAN LATEST NEWS

UAE LATEST NEWS

KUWAIT LATEST NEWS

QATAR LATEST NEWS

SAUDI ARABIA LATEST NEWS

BAHRAIN LATEST NEWS