• Home
  • News
  • ഖത്തർ : അടുത്ത സ്‌കൂള്‍ അധ്യയന വര്‍ഷത്തെ കുറിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ

ഖത്തർ : അടുത്ത സ്‌കൂള്‍ അധ്യയന വര്‍ഷത്തെ കുറിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റെന്ന് മന്ത്രാലയം

ദോഹ : ഖത്തറിലെ അടുത്ത സ്‌കൂള്‍ അധ്യയന വര്‍ഷത്തെ കുറിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റെന്ന് മന്ത്രാലയം. ഖത്തര്‍ വിദ്യാഭ്യാസ മന്ത്രാലയം തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് വഴിയാണ് ഇക്കാര്യം അറിയിച്ചത്.രാജ്യത്തെ അടുത്ത വര്‍ഷത്തെ അധ്യയന വര്‍ഷം ഓണ്‍ലൈന്‍ വഴിയാകുമോ അല്ലയോ എന്ന കാര്യത്തില്‍ ഇതുവരെയും തീരുമാനം എടുത്തിട്ടില്ല. എന്നാല്‍ ഇക്കാര്യങ്ങളില്‍ ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്നത് തെറ്റായ സന്ദേശം നല്‍കും.കഴിഞ്ഞ ദിവസം മുതല്‍ ഖത്തറിലെ സമൂഹ മാധ്യമങ്ങളില്‍ ഇത്തരത്തില്‍ നിരവധി ഊഹാപോഹങ്ങളാണ് പ്രചരിച്ചു കൊണ്ടിരിക്കുന്നത്. നിരവധി പേരാണ് ഈ വ്യാജ വാര്‍ത്ത സമൂഹ മാധ്യമങ്ങളില്‍ പങ്കു വച്ചുകൊണ്ടിരിക്കുന്നത്.

Related News

OMAN LATEST NEWS

UAE LATEST NEWS

KUWAIT LATEST NEWS

QATAR LATEST NEWS

SAUDI ARABIA LATEST NEWS

BAHRAIN LATEST NEWS