• Home
  • News
  • സൗദി : റസ്​റ്റോറൻറുകളിലും കഫേകളിലും ജൂലൈ 28 മുതൽ ഇ പേയ്​മെൻറ്​ നിർബന്ധം

സൗദി : റസ്​റ്റോറൻറുകളിലും കഫേകളിലും ജൂലൈ 28 മുതൽ ഇ പേയ്​മെൻറ്​ നിർബന്ധം

ജിദ്ദ : സൗദി അറേബ്യയിലെ മുഴുവൻ പ്രദേശങ്ങളിലെയും റസ്​​റ്റോറൻറുകളിലും കഫേകളിലും ജൂലൈ 28 മുതൽ ഇലക്​ട്രോണിക്​ പേയ്​മ​െൻറ്​ സംവിധാനം നിർബന്ധമാക്കുന്നു. ബിനാമി ഇടപാടുകൾ നിർമാർജ്ജനം ചെയ്യുന്നതിനായുള്ള ദേശീയ പദ്ധതി അധികൃതരാണ്​ ഇക്കാര്യം അറിയിച്ചത്​.കഴിഞ്ഞ വർഷമാണ്​ എല്ലാ മേഖലകളിലും ക്രമേണ ഇലക്​ട്രോണിക്​ പേയ്​മ​െൻറ്​ സംവിധാനം നടപ്പാക്കാൻ ആരംഭിച്ചത്​. ഘട്ടങ്ങളായി വിവിധ വാണിജ്യ മേഖലകളിൽ സംവിധാനം നിർബന്ധമാക്കിവരികയാണ്​. ആദ്യം പെട്രോൾ പമ്പുകളിലും അനുബന്ധ സ്​ഥാപനങ്ങളിലുമാണ്​ ആരംഭിച്ചത്​. 2020 ആഗസ്​റ്റ്​ 25ഒാടെ​ എല്ലാ വാണിജ്യ മേഖലകളിലും ഇ പേയ്​മ​െൻറ്​ നടപ്പാക്കാനാണ്​ തീരുമാനം.

Related News

OMAN LATEST NEWS

UAE LATEST NEWS

KUWAIT LATEST NEWS

QATAR LATEST NEWS

SAUDI ARABIA LATEST NEWS

BAHRAIN LATEST NEWS