• Home
  • News
  • ബഹ്‌റൈൻ : കോ​വി​ഡി​ൽ പ​ക​ച്ച്​ ട്രാ​വ​ൽ, ടൂ​റി​സം മേ​ഖ​ല​ക​ൾ

ബഹ്‌റൈൻ : കോ​വി​ഡി​ൽ പ​ക​ച്ച്​ ട്രാ​വ​ൽ, ടൂ​റി​സം മേ​ഖ​ല​ക​ൾ

മ​നാ​മ : കോ​വി​ഡ്​ 19 സൃ​ഷ്​​ടി​ച്ച ദു​രി​ത​ക്ക​ണ​ക്കു​ക​ളി​ൽ പ​ക​ച്ചു​നി​ൽ​ക്കു​ക​യാ​ണ്​ ബ​ഹ്​​റൈ​നി​ലെ ട്രാ​വ​ൽ, ടൂ​റി​സം മേ​ഖ​ല. നാ​ല്​ മാ​സ​മാ​യി ഒ​രു ബി​സി​ന​സു​മി​ല്ലാ​തെ ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലാ​ണ്​ ഇൗ ​രം​ഗ​ത്ത്​ ജോ​ലി ചെ​യ്യു​ന്ന​വ​ർ ജീ​വി​തം ത​ള്ളി നീ​ക്കു​ന്ന​ത്. 330ഒാ​ളം ട്രാ​വ​ൽ ഏ​ജ​ൻ​സി​ക​ളാ​ണ്​ ബ​ഹ്​​റൈ​നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഇ​തി​ൽ 85 ശ​ത​മാ​ന​വും ഇ​ന്ത്യ​ക്കാ​ർ ന​ട​ത്തു​ന്ന​താ​ണ്.
ഇ​ന്ത്യ​ക്കാ​രി​ൽ ത​ന്നെ ഭൂ​രി​പ​ക്ഷ​വും മ​ല​യാ​ളി​ക​ളാ​ണ്​ ഏ​ജ​ൻ​സി​ക​ൾ ന​ട​ത്തു​ന്ന​ത്. ഒാ​രോ ഏ​ജ​ൻ​സി​യി​ലും ചു​രു​ങ്ങി​യ​ത്​ അ​ഞ്ച്​ ജീ​വ​ന​ക്കാ​രെ​ങ്കി​ലു​മു​ണ്ടാ​കും. 50ഉം 100​ഉം ജീ​വ​ന​ക്കാ​രു​ള്ള വ​ലി​യ ഏ​ജ​ൻ​സി​ക​ളു​മു​ണ്ട്. ചു​രു​ങ്ങി​യ​ത്​ 3000ഒാ​ളം പേ​രെ​ങ്കി​ലും ഇൗ ​മേ​ഖ​ല​യി​ൽ ജോ​ലി ചെ​യ്യു​ന്നു​ണ്ട്. ഇ​വ​രെ ആ​ശ്ര​യി​ച്ച്​ ക​ഴി​യു​ന്ന കു​ടും​ബ​ങ്ങ​ൾ ഇ​തി​ന്​ പു​റ​മേ. കോ​വി​ഡ്​ കാ​ര​ണം ബി​സി​ന​സ്​ ഇ​ല്ലാ​താ​യ​തോ​ടെ പ​ല ഏ​ജ​ൻ​സി​ക​ളും ജീ​വ​ന​ക്കാ​രെ കു​റ​ച്ചു. ചി​ല​ർ​ക്ക്​ നി​ർ​ബ​ന്ധി​ത അ​വ​ധി ന​ൽ​കി. മി​ക്ക​വ​രും ശ​മ്പ​ളം പ​കു​തി​യാ​യി കു​റ​ക്കു​ക​യും ചെ​യ്​​തു.
 

Related News

Recent Updates

OMAN LATEST NEWS

UAE LATEST NEWS

KUWAIT LATEST NEWS

QATAR LATEST NEWS

SAUDI ARABIA LATEST NEWS

BAHRAIN LATEST NEWS