• Home
  • News
  • ഖത്തർ : ബീച്ചുകളിലും സ്വിമ്മിംഗ് പൂളുകളിലും കൊവിഡ് നിയന്ത്രണങ്ങള്‍ പാലിക്കണമെന്ന

ഖത്തർ : ബീച്ചുകളിലും സ്വിമ്മിംഗ് പൂളുകളിലും കൊവിഡ് നിയന്ത്രണങ്ങള്‍ പാലിക്കണമെന്ന് അധികൃതരുടെ ശക്തമായ താക്കീത്

ദോഹ : ഖത്തറിലെ ബീച്ചുകളിലും സ്വിമ്മിംഗ്് പൂളുകളിലും കൊവിഡ് നിയന്ത്രണങ്ങള്‍ പാലിക്കണമെന്ന് അധികൃതരുടെ ശക്തമായ താക്കീത്. ഹമദ് ആശുപത്രി അധികൃതര്‍ തങ്ങളുടെ ട്വിറ്റര്‍ അകൗണ്ടിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.വാരാന്ത്യങ്ങളിലും മറ്റും ബീച്ചുകള്‍ സന്ദര്‍ശിക്കുന്നവര്‍ സാമൂഹിക അകലം പാലിക്കുന്നത് ഗുണകരമാവും. സ്വിമ്മിംഗ് പൂളുകള്‍ പൊതു ഉദ്യാനങ്ങള്‍ എന്നിവ സന്ദര്‍ശിക്കുമ്പോഴും ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം. ഇക്കാര്യത്തില്‍ നിലവിലെ നിയമങ്ങള്‍ അനുസരിക്കാന്‍ ഏവരും ബാധ്യസ്ഥരാണ്.കൊവിഡ് നിയന്ത്രണങ്ങള്‍ അവഗണിക്കുന്നത് വൈറസിനെ തിരിച്ചു വിളിക്കുന്നതിന് തുല്യമാകും. കഴിഞ്ഞ വാരങ്ങളില്‍ ഖത്തറിലെ ബീച്ചുകളില്‍ കൊറോണ നിയന്ത്രണങ്ങളില്‍ ഏര്‍പ്പെടുത്തിയ ഇളവുകള്‍ ജനങ്ങള്‍ ദുരുപയോഗം ചെയ്യരുതെന്നും ഹമദ് അധികൃതര്‍ മുന്നറിയിപ്പില്‍ പറയുന്നുണ്ട്.

Related News

OMAN LATEST NEWS

UAE LATEST NEWS

KUWAIT LATEST NEWS

QATAR LATEST NEWS

SAUDI ARABIA LATEST NEWS

BAHRAIN LATEST NEWS