• Home
  • News
  • ഖത്തർ : വന്ദേഭാരത് മിഷന്‍ 4-ാം ഘട്ടത്തില്‍ ഇന്ത്യയിലേക്ക് 238 സര്‍വീസുകള്‍

ഖത്തർ : വന്ദേഭാരത് മിഷന്‍ 4-ാം ഘട്ടത്തില്‍ ഇന്ത്യയിലേക്ക് 238 സര്‍വീസുകള്‍


കേന്ദ്ര സിവില്‍ വ്യോമയാന മന്ത്രാലയത്തിന്റെ ട്വിറ്ററിലാണ് സര്‍വീസുകളെക്കുറിച്ച് പ്രഖ്യാപിച്ചിരിക്കുന്നത്. സ്വകാര്യ എയര്‍ലൈനുകള്‍ക്കാണ് 4-ാം ഘട്ടത്തില്‍ പ്രാധാന്യം നല്‍കിയിരിക്കുന്നത്. ഖത്തറില്‍ നിന്ന് 238 സര്‍വീസുകള്‍ നടത്തുന്നതും ഇന്‍ഡിഗോ ആയിരിക്കുമെന്ന് ട്വീറ്റില്‍ പറയുന്നു. അതേസമയം എന്നു മുതല്‍ക്കാണ് ഖത്തറില്‍ നിന്നുള്ള 4-ാം ഘട്ട സര്‍വീസുകള്‍ തുടങ്ങുന്നതെന്ന് പ്രഖ്യാപിച്ചിട്ടില്ല. വരും ദിവസങ്ങളിലായി ഷെഡ്യൂള്‍ പ്രസിദ്ധീകരിക്കും.
ജൂലൈ 3 മുതല്‍ വന്ദേഭാരത് സര്‍വീസുകളില്‍ നാട്ടിലേക്ക് മടങ്ങാനുള്ള ടിക്കറ്റ് വിമാനകമ്പനികളില്‍ നിന്ന് നേരിട്ട് വാങ്ങണമെന്നാണ് മറ്റ് ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസികള്‍ക്കുള്ള നിര്‍ദേശം. ഖത്തറിലും ഇതു ബാധകമായിരിക്കുമെന്നാണ് സൂചന. നാട്ടിലേക്ക് മടങ്ങാനായി അതാതു രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികളില്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്നവര്‍ക്ക് മാത്രമേ ടിക്കറ്റ് ലഭിക്കുകയുള്ളു. ആദ്യം ബുക്ക് ചെയ്യുന്നവര്‍ക്കാണ് പരിഗണന.

Related News

OMAN LATEST NEWS

UAE LATEST NEWS

KUWAIT LATEST NEWS

QATAR LATEST NEWS

SAUDI ARABIA LATEST NEWS

BAHRAIN LATEST NEWS