• Home
  • News
  • വിദേശ തൊഴിലാളികളെ നീക്കാൻ കുവൈത്ത്, തൊഴിൽവിപണിയിലെ അസന്തുലിതാവസ്ഥ

വിദേശ തൊഴിലാളികളെ നീക്കാൻ കുവൈത്ത്, തൊഴിൽവിപണിയിലെ അസന്തുലിതാവസ്ഥ

കുവൈത്ത് സിറ്റി∙ കുവൈത്തിൽ സ്വദേശി– വിദേശി അനുപാതത്തിലെ അസന്തുലിതാവസ്ഥ പരിഹരിക്കാനുള്ള നടപടികൾ ശക്തമാക്കുന്നു.  3 മാസത്തിനകം ആശ്യമായ നടപടി സ്വീകരിക്കുമെന്ന് പാർലമെന്ററി മാനവ വിഭവശേഷി വികസന സമിതി മേധാവി ഖലീൽ അൽ സാലിഹ് എംപി പറഞ്ഞു. കുവൈത്തിലെ ജനസംഖ്യയുടെ 70% വിദേശികളാണ്.

ജനസംഖ്യാനുപാതികമായി തൊഴിൽ വിപണിയിൽ നിലനിൽക്കുന്ന ഈ അസന്തുലിതാവസ്ഥ പരിഹരിച്ച് സ്വദേശിവൽകരണത്തിന് വേഗംകൂട്ടുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. 1.68 ലക്ഷം താമസ കുടിയേറ്റ നിയമ ലംഘകർ ഉൾപ്പെടെ വിവിധ രാജ്യക്കാരായ 10 ലക്ഷം വിദേശികളെ ഒഴിവാക്കാനാണ് നീക്കം. കൂടാതെ സർക്കാർ പദ്ധതികളിൽ കാലാവധി കഴിഞ്ഞ കരാർ തൊഴിലാളികളെയും മടക്കി അയയ്ക്കും.

പദ്ധതി നടപ്പായാൽ പ്രവാസി ഇന്ത്യക്കാരുടെ ജോലി സാധ്യതയ്ക്കു മങ്ങലേൽക്കും. ഇതോടെ ജോലി നഷ്ടപ്പെടുന്ന മലയാളികളുടെ എണ്ണം കൂടാൻ സാധ്യതയുണ്ട്. 6 ലക്ഷംവരുന്ന ഈജിപ്തുകാരാണ് വിദേശികളിൽ രണ്ടാം സ്ഥാനത്ത്. അസന്തുലിതാവസ്ഥ പരിഹരിക്കാൻ മാനവ വിഭവശേഷി വികസന സമിതിയുടെ നിർദേശങ്ങളെ പ്രധാനമന്ത്രി ഷെയ്ഖ് സബ അൽ ഖാലിഗ് പിന്തുണയ്ക്കുമെന്നാണ് പ്രതീക്ഷയെന്നും  ഖലീൽ പറഞ്ഞു.

നിബന്ധനകൾ

  • വിദേശികളിൽ ബിരുദധാരികളെ മാത്രം പരിഗണിക്കുക
  • അവിദഗ്ധ തൊഴിലാളികൾക്ക് അവസരം നൽകാതിരിക്കുക
  • സർക്കാർ ജോലിയിലും കരാർ ജോലിയിലും സ്വദേശികളെ മാത്രം പരിഗണിക്കുക
  • കരാർ ജോലിക്കാരെ സമയബന്ധിതമായി തിരിച്ചയയ്ക്കുക
  • മൊത്തം വിദേശികളുടെ 30% കൂടുതൽ ഒരു രാജ്യക്കാർ ആവരുത്.

Recent Updates

OMAN LATEST NEWS

UAE LATEST NEWS

KUWAIT LATEST NEWS

QATAR LATEST NEWS

SAUDI ARABIA LATEST NEWS

BAHRAIN LATEST NEWS