• Home
  • News
  • ഒമാനില്‍ 910 പുതിയ കൊവിഡ് കേസുകള്‍, ഇന്ന് ആറ് കൊവിഡ് മരണം

ഒമാനില്‍ 910 പുതിയ കൊവിഡ് കേസുകള്‍, ഇന്ന് ആറ് കൊവിഡ് മരണം

മസ്‌കറ്റ് : ഒമാനില്‍ ഇന്ന് ആറ് കൊവിഡ് മരണം കൂടി സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് മരണസംഖ്യ 169 ആയി. ഇന്ന് പുതുതായി 910 പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ ആകെ വൈറസ് ബാധിതരുടെ എണ്ണം 39,060 ആയി.

രാജ്യത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 16,469 പേരാണ്. 115 കേസുകള്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ 1,222 പേരാണ് വൈറസ് ബാധയില്‍ നിന്നും പൂര്‍ണമായി രോഗമുക്തി നേടിയത്. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 22,422 ആയി.

Recent Updates

OMAN LATEST NEWS

UAE LATEST NEWS

KUWAIT LATEST NEWS

QATAR LATEST NEWS

SAUDI ARABIA LATEST NEWS

BAHRAIN LATEST NEWS