• Home
  • News
  • കൊവിഡ് ബാധിതുടെ എണ്ണം കുറയുന്നു; ഖത്തറില്‍ ഇന്ന് 693 പുതിയ കേസുകള്‍

കൊവിഡ് ബാധിതുടെ എണ്ണം കുറയുന്നു; ഖത്തറില്‍ ഇന്ന് 693 പുതിയ കേസുകള്‍

ദോഹ : ഖത്തറില്‍ ഇന്ന് പുതുതായി 693 പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 14823 പേരാണ്.914 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. പുതുതായി ഒന്‍പത് പേരെ കൂടി തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ഇതോടെ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നവരുടെ ആകെ എണ്ണം 203 ആയി. മൂന്നു പേര്‍ കൂടി ഇന്ന് കൊവിഡ് ബാധിച്ച് മരണപ്പെട്ടു. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് മരണസംഖ്യ 113 ആയി.അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ 1468 പേര്‍ കൂടി വൈറസ് ബാധയില്‍ നിന്നും പൂര്‍ണമായി രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 80170 ആയി.

Related News

OMAN LATEST NEWS

UAE LATEST NEWS

KUWAIT LATEST NEWS

QATAR LATEST NEWS

SAUDI ARABIA LATEST NEWS

BAHRAIN LATEST NEWS