• Home
  • News
  • ഉംറയും ത്വവാഫും മസ്ജിദുല്‍ ഹറാമില്‍ നമസ്‌കാരവും ഭാഗികമായി പുനരാരംഭിക്കാനൊരുങ്ങി

ഉംറയും ത്വവാഫും മസ്ജിദുല്‍ ഹറാമില്‍ നമസ്‌കാരവും ഭാഗികമായി പുനരാരംഭിക്കാനൊരുങ്ങി സൗദി അറേബ്യ

റിയാദ് : കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച ഉംറയും ത്വവാഫും മസ്ജിദുല്‍ ഹറാമില്‍ നമസ്‌കാരവും ഭാഗികമായി പുനരാരംഭിക്കാനൊരുങ്ങി സൗദി അറേബ്യ. പള്ളിയിലേക്ക് വരുന്നവരുടെ പേരുവിവരങ്ങള്‍ ശേഖരിക്കുന്നതോടൊപ്പം സാമൂഹിക അകലം, മാസ്‌ക് ധരിക്കല്‍ തുടങ്ങിയ നിയന്ത്രണങ്ങള്‍ പാലിച്ചു കൊണ്ടാവും നമസ്‌കാരം ആരംഭിക്കുക.

പള്ളിയുടെ പ്രവേശന കവാടത്തില്‍ വ്യക്തി വിവരങ്ങളും നല്‍കേണ്ടി വരും. അതേസമയം, കൊവിഡ് രോഗികള്‍ക്കും 14 ദിവസത്തിനുള്ളില്‍ രോഗ ലക്ഷണങ്ങളുള്ളവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ക്കും പ്രവേശനമുണ്ടാകില്ല. പള്ളിയില്‍ പ്രവേശിക്കുന്നതിന് തവക്കല്‍നാ ആപ് വഴി തസ്രീഹ് എടുക്കേണ്ടിവരും. കൂടുതല്‍ പേര്‍ എത്തുന്നത് നിയന്ത്രിക്കുന്നതിനാണ് ഇത്. ഇതിനുളള സൗകര്യം ആപില്‍ ഉടന്‍ ഏര്‍പ്പെടുത്തും. നിലവില്‍ മക്കയില്‍ രാവിലെ ഒമ്പത് മുതല്‍ രാത്രി എട്ടുവരെ മക്ക നിവാസികള്‍ക്കും തസ്‌രീഹ് ഉള്ളവര്‍ക്കും മാത്രമേ പള്ളിയില്‍ പ്രവേശനമുള്ളൂ. 

Recent Updates

OMAN LATEST NEWS

UAE LATEST NEWS

KUWAIT LATEST NEWS

QATAR LATEST NEWS

SAUDI ARABIA LATEST NEWS

BAHRAIN LATEST NEWS