• Home
  • News
  • സൗദി :​ കേരളത്തിലേക്ക്​ എയർ ഇന്ത്യ ടിക്കറ്റ്​ നിരക്ക്​ 908 റിയാൽ

സൗദി :​ കേരളത്തിലേക്ക്​ എയർ ഇന്ത്യ ടിക്കറ്റ്​ നിരക്ക്​ 908 റിയാൽ

റിയാദ് : പ്രവാസികളെ നാട്ടിലേക്ക്​ കൊണ്ടുപോകുന്നതിനുള്ള വന്ദേഭാരത്​ മിഷ​​​െൻറ നാലാം ഘട്ടത്തിൽ 908 റിയാലിന്​ കേരളത്തിലേക്ക്​ സർവിസ്​ നടത്താൻ എയർ ഇന്ത്യ. ഇതുവരെയുണ്ടായതിൽ ഏറ്റവും കുറഞ്ഞ നിരക്കിലാണ്​ എയർ ഇന്ത്യ ടിക്കറ്റ്​ നൽകാനൊരുങ്ങുന്നത്​.ജൂലൈ ഒന്ന്​ മുതൽ 15 ശതമാനമായി വർധിക്കുന്ന മൂല്യവർധിത നികുതിയടക്കം 908 റിയാലാണ് റിയാദിൽ നിന്ന്​ കേരളത്തിലെ നാല്​ വിമാനത്താവളങ്ങളിലേക്കും നിശ്ചയിച്ചിരിക്കുന്നത്​.ദമ്മാം, ജിദ്ദ എന്നിവിടങ്ങളിൽ നിന്നും കേരളത്തിലേക്കുള്ള സർവിസുകളിലും ഇതായിരിക്കും നിരക്ക്​ എന്നാണ്​ അറിയുന്നത്​. ജൂലൈ മൂന്ന്​ മുതൽ 10 വരെയുള്ള എട്ട്​ ദിവസത്തിനിടെ 11 വിമാനങ്ങളാണ് റിയാദ്​,ജിദ്ദ, ദമ്മാം എന്നിവിടങ്ങളിൽ നിന്ന്​ കോഴിക്കോട്, കണ്ണൂർ, തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങളിലേക്ക് സർവിസ് നടത്തുന്നത്.

Related News

OMAN LATEST NEWS

UAE LATEST NEWS

KUWAIT LATEST NEWS

QATAR LATEST NEWS

SAUDI ARABIA LATEST NEWS

BAHRAIN LATEST NEWS