• Home
  • News
  • അ​ൽ സീ​ബ്​ മ​ത്സ്യ മാ​ർ​ക്ക​റ്റ്​ തു​റ​ന്ന​താ​യി കാ​ർ​ഷി​ക-​ഫി​ഷ​റീ​സ്​ മ​ന്ത്രാ

അ​ൽ സീ​ബ്​ മ​ത്സ്യ മാ​ർ​ക്ക​റ്റ്​ തു​റ​ന്ന​താ​യി കാ​ർ​ഷി​ക-​ഫി​ഷ​റീ​സ്​ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു

മ​സ്​​ക​ത്ത് ​: മൂ​ന്നു​മാ​സ​ത്തെ ലോ​ക്​​ഡൗ​ണി​ന്​ ശേ​ഷം അ​ൽ സീ​ബ്​ മ​ത്സ്യ മാ​ർ​ക്ക​റ്റ്​ തു​റ​ന്ന​താ​യി കാ​ർ​ഷി​ക-​ഫി​ഷ​റീ​സ്​ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. മാ​ർ​ക്ക​റ്റി​​െൻറ ശേ​ഷി​യു​ടെ മു​പ്പ​ത്​ ശ​ത​മാ​നം മാ​ത്ര​മാ​യി​രി​ക്കും പ്ര​വ​ർ​ത്തി​ക്കു​ക​യെ​ന്ന്​ വി​ലാ​യ​ത്തി​ലെ ഫി​ഷ​റീ​സ്​ ഡി​പ്പാ​ർ​ട്ട്​​മ​െൻറ്​ ഡ​യ​റ​ക്​​ട​ർ ഇ​ബ്രാ​ഹീം ബി​ൻ അ​ബ്​​ദു​ല്ല അ​ൽ ഖ​ർ​തൂ​ബി അ​റി​യി​ച്ചു. വി​ലാ​യ​ത്തി​​ലെ താ​മ​സ​ക്കാ​ർ​ക്കാ​യി​രി​ക്കും പ്ര​വേ​ശ​നം. അ​തി​നി​ടെ മാ​ർ​ക്ക​റ്റു​ക​ളി​ൽ എ​ത്തു​ന്ന​വ​ർ സു​ര​ക്ഷാ മാ​ർ​ഗ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്ന്​ മ​സ്​​ക​ത്ത്​ ന​ഗ​ര​സ​ഭ അ​റി​യി​ച്ചു. മു​ഖാ​വ​ര​ണം ധ​രി​ക്കാ​ത്ത​വ​ർ​ക്കും ശ​രീ​ര താ​പ​നി​ല 37.5 ഡി​ഗ്രി​ക്ക്​ മു​ക​ളി​ലു​ള്ള​വ​ർ​ക്കും അ​ക​ത്തേ​ക്ക്​ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കി​ല്ല. വാ​ങ്ങാ​നെ​ത്തു​ന്ന​വ​ർ ഒ​ന്ന​ര മീ​റ്റ​ർ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്ക​ണം.

കു​ട്ടി​ക​ൾ​ക്കും പ്രാ​യ​മു​ള്ള​വ​ർ​ക്കും ക​ച്ച​വ​ടം ന​ട​ക്കു​ന്ന സ​മ​യ​ത്ത്​ അ​ക​ത്തേ​ക്ക്​ പ്ര​വേ​ശ​ന​മു​ണ്ടാ​കി​ല്ല. മാ​ർ​ക്ക​റ്റി​​െൻറ ശേ​ഷി​യു​ടെ മു​പ്പ​ത്​ ശ​ത​മാ​നം മാ​ത്രം ആ​ളു​ക​ളെ​യാ​ണ്​ അ​ക​ത്ത്​ പ്ര​വേ​ശി​പ്പി​ക്കാ​ൻ പാ​ടു​ള്ളൂ. വാ​ങ്ങാ​നെ​ത്തു​ന്ന​വ​ർ മ​ത്സ്യം തൊ​ട്ടു​നോ​ക്ക​രു​ത്. വി​ൽ​പ​ന​ക്കാ​ർ​ക്കും ഫി​ഷ്​ ക​ട്ട​ർ​മാ​ർ​ക്കു​മി​ട​യി​ൽ അ​ക​ലം ഉ​റ​പ്പാ​ക്ക​ണം. ശ​രി​യാ​യ രീ​തി​യി​ലു​ള്ള വാ​യു​സ​ഞ്ചാ​ര​വും ഉ​ണ്ടാ​ക​ണം. പ്ര​ത​ല​ങ്ങ​ൾ ശു​ചി​യാ​യി സൂ​ക്ഷി​ക്ക​ണം. മാ​ർ​ക്ക​റ്റു​ക​ൾ ബ​ന്ധ​പ്പെ​ട്ട​വ​ർ ജോ​ലി​സ​മ​യം മു​ഴു​വ​ൻ മു​ഖാ​വ​ര​ണ​വും കൈ​യു​റ​യും ധ​രി​ക്കു​ക​യും കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ അ​ത്​ മാ​റ്റു​ക​യും വേ​ണം. 

Recent Updates

OMAN LATEST NEWS

UAE LATEST NEWS

KUWAIT LATEST NEWS

QATAR LATEST NEWS

SAUDI ARABIA LATEST NEWS

BAHRAIN LATEST NEWS