• Home
  • News
  • യു.എ.ഇയില്‍ നിന്ന് വന്ദേഭാരത് മിഷന്റെ പുതിയ പട്ടികയില്‍ കേരളത്തിലേക്ക് 39 വിമാ

യു.എ.ഇയില്‍ നിന്ന് വന്ദേഭാരത് മിഷന്റെ പുതിയ പട്ടികയില്‍ കേരളത്തിലേക്ക് 39 വിമാനങ്ങള്‍

അബുദാബി : കേന്ദ്ര വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ വന്ദേഭാരത്  മിഷന്റെ പുതിയ പട്ടികയില്‍ യു.എ.ഇയില്‍നിന്ന് ഇന്ത്യയിലേക്കു 59 വിമാനങ്ങള്‍. ഇതില്‍ 39 എണ്ണവും കേരളത്തിലേക്ക്. ജൂലൈ ഒന്നു മുതല്‍ 14 വരെയുള്ള പട്ടികയിലാണ് ഇത്രയും വിമാനങ്ങള്‍ ഇടംപിടിച്ചത്. ദുബൈ, അബുദാബി എന്നിവിടങ്ങളില്‍ നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളാണ് ഇന്ത്യയിലെ വിവിധ സെക്ടറുകളിലേക്ക് സര്‍വീസ് നടത്തുന്നത്. ഒപ്പം യു.എ.ഇയില്‍നിന്ന് ചാര്‍ട്ടേഡ് വിമാനങ്ങളും സര്‍വീസ് നടത്തുന്നു.

വിവിധ സംഘടനകളും കമ്പനികളും ചാര്‍ട്ടേഡ് സര്‍വീസുമായി രംഗത്തെത്തിയിട്ടുണ്ട്. അതേസമയം, രജിസ്റ്റര്‍ ചെയ്തവരില്‍ പലരും യാത്ര റദ്ദാക്കുന്നതിനാല്‍ ചില സെക്ടറുകളിലേക്കുള്ള സര്‍വീസുകള്‍ വെട്ടിച്ചുരുക്കിയിട്ടുണ്ട്.

Recent Updates

OMAN LATEST NEWS

UAE LATEST NEWS

KUWAIT LATEST NEWS

QATAR LATEST NEWS

SAUDI ARABIA LATEST NEWS

BAHRAIN LATEST NEWS