• Home
  • News
  • ഇ​റാ​​നെ​തി​രാ​യ ആ​യു​ധ ഉ​പ​രോ​ധം നീ​ട്ട​ണ​മെ​ന്ന്​ യു.​എ​ൻ ര​ക്ഷാ കൗ​ൺ​സി​ലി​ന

ഇ​റാ​​നെ​തി​രാ​യ ആ​യു​ധ ഉ​പ​രോ​ധം നീ​ട്ട​ണ​മെ​ന്ന്​ യു.​എ​ൻ ര​ക്ഷാ കൗ​ൺ​സി​ലി​നോ​ട്​ ആ​ഹ്വാ​നം : ബഹ്‌റൈൻ

മ​നാ​മ : ഇ​റാ​നി​ൽ​നി​ന്നു​ള​ള ഭീ​ഷ​ണി നേ​രി​ടാ​ൻ പ്ര​തി​ജ്​​ഞാ​ബ​ദ്ധ​മാ​ണെ​ന്ന്​ അ​മേ​രി​ക്ക​യും ബ​ഹ്​​റൈ​നും പ്ര​ഖ്യാ​പി​ച്ചു. ബ​ഹ്​​റൈ​ൻ സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി​യ അ​മേ​രി​ക്ക​ൻ സ്​​റ്റേ​റ്റ്​ സെ​ക്ര​ട്ട​റി​യു​ടെ ഉ​പ​ദേ​ശ​ക​നും ഇ​റാ​ൻ കാ​ര്യ​ങ്ങ​ൾ​ക്കാ​യു​ള്ള പ്ര​ത്യേ​ക പ്ര​തി​നി​ധി​യു​മാ​യ ബ്ര​യാ​ൻ ഹൂ​ക്കും കി​രീ​ടാ​വ​കാ​ശി​യും ഒ​ന്നാം ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ്​ സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ​യും വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഡോ. ​അ​ബ്​​ദു​ൽ ല​ത്തീ​ഫ്​ ബി​ൻ റാ​ഷി​ദ്​ അ​ൽ സ​യാ​നി​യും ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്​​ച​ക്കു​ശേ​ഷം പു​റ​ത്തി​റ​ക്കി​യ സം​യു​ക്​​ത പ്ര​സ്​​താ​വ​ന​യി​ലാ​ണ്​ ഇ​ക്കാ​ര്യം പ്ര​ഖ്യാ​പി​ച്ച​ത്.
ഭീ​ക​ര സം​ഘ​ട​ന​ക​ൾ​ക്കും മ​റ്റും ആ​യു​ധ​ങ്ങ​ൾ ന​ൽ​കി ബ​ഹ്​​റൈ​​െൻറ സു​ര​ക്ഷ​യും സു​സ്​​ഥി​ര​ത​യും അ​പ​ക​ട​പ്പെ​ടു​ത്താ​നാ​ണ്​ ഇ​റാ​ൻ ശ്ര​മി​ക്കു​ന്ന​ത്. എ​ന്നാ​ൽ, ഇൗ ​ഭീ​ഷ​ണി​ക​ളെ അ​തി​ജീ​വി​ച്ച്​ സ​മാ​ധാ​ന​പൂ​ർ​ണ​മാ​യും സ​ഹ​വ​ർ​ത്തി​ത്വ​വും മ​ത​സ്വാ​ത​ന്ത്ര്യ​വു​മെ​ന്ന മൂ​ല്യ​ങ്ങ​ളി​ൽ ഉ​റ​ച്ചു​നി​ൽ​ക്കു​ക​യാ​ണ്​ ബ​ഹ്​​റൈ​ൻ. രാ​ജ്യ​ത്തി​​െൻറ സു​ര​ക്ഷ ഉ​റ​പ്പ്​ വ​രു​ത്തു​ന്ന​തി​ലും ഇ​റാ​ൻ പി​ന്തു​ണ​യോ​ടെ​യു​ള്ള ഭീ​ക​ര​പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ പ​ര​സ്​​പ​ര സ​ഹ​ക​ര​ണ​ത്തോ​ടെ നേ​രി​ടു​ന്ന​തി​നും അ​മേ​രി​ക്ക പ്ര​തി​ജ്​​ഞാ​ബ​ദ്ധ​മാ​ണ്.
മേ​ഖ​ല​യി​ലെ ഇ​റാ​​​െൻറ ആ​യു​ധ കൈ​മാ​റ്റം ക​ണ​ക്കി​ലെ​ടു​ത്ത്​ ആ ​രാ​ജ്യ​ത്തി​നു​മേ​ലു​ള്ള ആ​യു​ധ ഉ​പ​രോ​ധം നീ​ട്ട​ണ​മെ​ന്ന്​ ഇ​രു രാ​ജ്യ​ങ്ങ​ളും ​െഎ​ക്യ​രാ​ഷ്​​ട്ര സ​ഭാ ര​ക്ഷാ കൗ​ൺ​സി​ലി​നോ​ട്​ ആ​വ​ശ്യ​പ്പെ​ട്ടു. വി​മ​ത സം​ഘ​ട​ന​ക​ളെ ആ​യു​ധ​മ​ണി​യി​ക്കു​ന്ന ഇ​റാ​​െൻറ ന​ട​പ​ടി​ക​ളെ നേ​രി​ടു​ന്ന​തി​നു​ള്ള ഏ​റ്റ​വും ന​ല്ല മാ​ർ​ഗം ഉ​പ​രോ​ധ​മാ​ണ്. മേ​ഖ​ല​യു​ടെ സു​സ്​​ഥി​ര​ത​ക്ക്​ ഇ​ത്​ അ​നി​വാ​ര്യ​മാ​ണ്. 2019 സെ​പ്​​റ്റം​ബ​റി​ൽ സൗ​ദി​യി​ലെ എ​ണ്ണ സം​ഭ​ര​ണ കേ​ന്ദ്ര​ങ്ങ​ൾ​ക്കു​നേ​രെ ന​ട​ന്ന ആ​ക്ര​മ​ണ​ത്തി​ലൂ​ടെ ഇ​റാ​​െൻറ പ്ര​വൃ​ത്തി​ക​ൾ ലോ​കം ക​ണ്ട​താ​ണ്. 
ആ​യു​ധ ഉ​പ​രോ​ധം നീ​ട്ടാ​ൻ അ​ന്താ​രാ​ഷ്​​ട്ര സ​മൂ​ഹം ത​യാ​റാ​കു​ന്നി​ല്ലെ​ങ്കി​ൽ ബ​ഹ്​​റൈ​നും അ​യ​ൽ രാ​ജ്യ​ങ്ങ​ളു​മാ​യി​രി​ക്കും പ്ര​ത്യാ​ഘാ​തം നേ​രി​ടേ​ണ്ടി വ​രി​ക. അ​ന്താ​രാ​ഷ്​​ട്ര സ​മാ​ധാ​ന​വും സു​സ്​​ഥി​ര​ത​യും ഉ​റ​പ്പ്​ വ​രു​ത്തു​ന്ന​തി​ന്​ ര​ക്ഷാ കൗ​ൺ​സി​ൽ ചു​മ​ത​ല നി​റ​വേ​റ്റ​ണ​മെ​ന്നും സം​യു​ക്​​ത പ്ര​സ്​​താ​വ​ന​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.തു​ട​ർ​ന്ന്​, വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഡോ. ​അ​ബ്​​ദു​ൽ ല​ത്തീ​ഫ്​ ബി​ൻ റാ​ഷി​ദ്​ അ​ൽ സ​യാ​നി​യും ബ്ര​യാ​ൻ ഹൂ​ക്കും സം​യു​ക്​​ത വാ​ർ​ത്ത​സ​മ്മേ​ള​നം ന​ട​ത്തി. ഗ​ൾ​ഫ്​ മേ​ഖ​ല​യി​ലെ രാ​ജ്യ​ങ്ങ​ളു​ടെ താ​ൽ​പ​ര്യം സം​ര​ക്ഷി​ക്കു​ന്ന​തി​നും സു​ര​ക്ഷ ഉ​റ​പ്പ്​ വ​രു​ത്തു​ന്ന​തി​നും അ​മേ​രി​ക്ക ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ളെ വി​ദേ​ശ​കാ​ര്യ മ​ന്ത്രി പ്ര​ശം​സി​ച്ചു.അ​റേ​ബ്യ​ൻ ഗ​ൾ​ഫി​ലും അ​റ​ബി​ക്ക​ട​ലി​ലും ചെ​ങ്ക​ട​ലി​ലും അ​ന്താ​രാ​ഷ്​​ട്ര വ്യാ​പാ​ര​വും ഗ​താ​ഗ​ത​വും സം​ര​ക്ഷി​ക്കു​ന്ന​തി​ൽ അ​മേ​രി​ക്ക​ൻ നാ​വി​ക​സേ​ന വ​ഹി​ക്കു​ന്ന പ​ങ്കും അ​ദ്ദേ​ഹം എ​ടു​ത്തു​പ​റ​ഞ്ഞു.

Related News

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All