• Home
  • News
  • ഒമാൻ : മു​ഖാ​വ​ര​ണം ധ​രി​ക്കാ​ത്ത​വ​ർ​ക്കു​ള്ള പി​ഴ വ​ർ​ധി​പ്പി​ക്കും – ഗ​താ​ഗ​

ഒമാൻ : മു​ഖാ​വ​ര​ണം ധ​രി​ക്കാ​ത്ത​വ​ർ​ക്കു​ള്ള പി​ഴ വ​ർ​ധി​പ്പി​ക്കും – ഗ​താ​ഗ​ത മ​ന്ത്രി

മ​സ്​​ക​ത്ത്​: മു​ഖാ​വ​ര​ണം ധ​രി​ക്കാ​ത്ത​വ​ർ​ക്കു​ള്ള പി​ഴ സം​ഖ്യ വ​ർ​ധി​പ്പി​ക്കു​ന്ന​ത്​ സു​പ്രീം ക​മ്മി​റ്റി​യു​ടെ പ​രി​ഗ​ണ​ന​യി​ൽ. ഗ​താ​ഗ​ത മ​ന്ത്രി ഡോ. ​അ​ഹ​മ്മ​ദ്​ അ​ൽ ഫു​തൈ​സി വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ലാ​ണ്​ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ക​ട​ക​ളി​ലും പൊ​തു​സ്​​ഥ​ല​ങ്ങ​ളി​ലു​മ​ട​ക്കം മാ​സ്​​ക്​ ധ​രി​ക്കാ​ത്ത​വ​ർ​ക്ക്​ നി​ല​വി​ൽ 20 റി​യാ​ലാ​ണ്​ പി​ഴ ചു​മ​ത്തു​ന്ന​ത്. നി​യ​മ​ലം​ഘ​ക​ർ വ​ർ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ മു​ന്ന​റി​യി​പ്പ്​ ന​ൽ​കു​ക ല​ക്ഷ്യ​മി​ട്ടാ​ണ്​ പി​ഴ​യി​ൽ വ​ർ​ധ​ന​വ്​ വ​രു​ത്താ​നു​ള്ള നീ​ക്കം. നി​യ​മ​ലം​ഘ​നം സം​ബ​ന്ധി​ച്ച പ​രി​ശോ​ധ​ന ഉൗ​ർ​ജി​ത​മാ​ക്കു​മെ​ന്നും അ​ൽ ഫു​തൈ​സി പ​റ​ഞ്ഞു. ക​ര, വ്യോ​മ അ​തി​ർ​ത്തി​ക​ൾ ഉ​ട​ൻ തു​റ​ക്കി​ല്ലെ​ന്നും ഡോ. ​അ​ൽ ഫു​തൈ​സി പ​റ​ഞ്ഞു. രോ​ഗ പ​ക​ർ​ച്ച സം​ബ​ന്ധി​ച്ച സൂ​ച​ക​ങ്ങ​ൾ അ​തി​ർ​ത്തി​ക​ൾ തു​റ​ക്കു​ന്ന​തി​ന്​ അ​നു​കൂ​ല​മ​ല്ല.സ്വ​ദേ​ശി​ക​ൾ​ക്ക്​ രാ​ജ്യ​ത്തി​ന്​ പു​റ​ത്തു​പോ​കു​ന്ന​തി​നു​ള്ള വി​ല​ക്ക്​ ഇ​പ്പോ​ഴും നി​ല​വി​ലു​ണ്ട്. രാ​ജ്യ​ത്തേ​ക്ക്​ വ​രു​ന്ന സ്വ​ദേ​ശി​ക​ൾ​ക്കാ​യി ക്വാ​റ​ൈ​ൻ​റ​നും നി​ല​വി​ലു​ണ്ട്.
വ്യോ​മ​യാ​ന മേ​ഖ​ല​യു​ടെ പ്ര​വ​ർ​ത്ത​ന ചെ​ല​വ്​ കു​റ​ക്കു​ന്ന​തി​ന്​ ന​ട​പ​ടി​ക​ൾ കൈ​കൊ​ണ്ടി​ട്ടു​ണ്ട്. ഒ​മാ​ൻ എ​യ​റി​ലെ നി​ര​വ​ധി പൈ​ല​റ്റു​മാ​രെ​യും ജീ​വ​ന​ക്കാ​രെ​യും ജോ​ലി​യി​ൽ നി​ന്ന്​ ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. വി​മാ​ന ക​മ്പ​നി​യു​ടെ മോ​ശം സാ​മ്പ​ത്തി​ക സാ​ഹ​ച​ര്യം പ​രി​ഗ​ണി​ച്ചാ​ണ്​ ന​ട​പ​ടി. വ്യോ​മ​യാ​ന മേ​ഖ​ല ത​ക​രാ​ൻ സ​ർ​ക്കാ​ർ അ​നു​വ​ദി​ക്കി​ല്ലെ​ന്നും മ​ന്ത്രി ഫു​തൈ​സി പ​റ​ഞ്ഞു. എ​ണ്ണ ഖ​ന​ന മേ​ഖ​ല​ക​ളി​ലേ​ക്കു​ള്ള ആ​ഭ്യ​ന്ത​ര വി​മാ​ന സ​ർ​വീ​സ്​ പു​ന​രാ​രം​ഭി​ച്ചി​ട്ടു​ണ്ട്. സ്വ​കാ​ര്യ സേ​വ​ന ദാ​താ​ക്ക​ളാ​യ ശ​ർ​ഖി​യ എ​യ​ർ​വേ​സി​​െൻറ പ്ര​വ​ർ​ത്ത​ന​വും പു​ന​രാ​രം​ഭി​ച്ചു.
ഫെ​ബ്രു​വ​രി ഒ​ന്നു മു​ത​ൽ ജൂ​ൺ 30 വ​രെ കാ​ല​യ​ള​വി​ലാ​യി സ്വ​ദേ​ശി​ക​ളെ തി​രി​കെ​യെ​ത്തി​ക്കു​ന്ന​തി​നും ച​ര​ക്കു ഗ​താ​ഗ​ത​ത്തി​നു​മാ​യി മൊ​ത്തം 2400 വി​മാ​ന​ങ്ങ​ൾ സ​ർ​വീ​സ്​ ന​ട​ത്തി​യെ​ന്നും ഫു​തൈ​സി പ​റ​ഞ്ഞു. പ​ത്ര​ങ്ങ​ളു​ടെ പ്ര​സി​ദ്ധീ​ക​ര​ണം പു​ന​രാ​രം​ഭി​ക്കു​ന്ന​ത്​ സം​ബ​ന്ധി​ച്ച വി​ഷ​യം ടെ​ക്​​നി​ക​ൽ ക​മ്മി​റ്റി​ക്ക്​ വി​ട്ടി​ട്ടു​ണ്ട്. ഇ​ത്​ അ​ടു​ത്ത സു​പ്രീം ക​മ്മി​റ്റി യോ​ഗ​ത്തി​ൽ അ​നു​മ​തി​ക്കാ​യി അ​വ​ത​രി​പ്പി​ക്കും. ഹോ​ട്ട​ലു​ക​ളി​ലും പൊ​തു​ഹാ​ളു​ക​ളി​ലു​മാ​യി ഇ​ൻ​ഡോ​ർ പ​രി​പാ​ടി​ക​ൾ​ക്ക്​ അ​നു​മ​തി ന​ൽ​കു​ന്ന​തി​​െൻറ സാ​ധ്യ​ത​ക​ൾ പ​ഠി​ച്ചു​വ​രു​ക​യാ​ണ്. ടെ​ക്​​നി​ക​ൽ ക​മ്മി​റ്റി​യു​ടേ​താ​ണ്​ ഇ​തി​ൽ അ​ന്തി​മ തീ​രു​മാ​നം. ഒാ​ൺ​ലൈ​ൻ ഡെ​ലി​വ​റി തൊ​ഴി​ൽ മേ​ഖ​ല​യി​ലെ അ​നാ​രോ​ഗ്യ​ക​ര​മാ​യ മ​ത്സ​രാ​ന്ത​രീ​ക്ഷ​ത്തി​ൽ നി​ന്ന്​ സ്വ​ദേ​ശി യു​വാ​ക്ക​ൾ​ക്ക്​ സം​ര​ക്ഷ​ണം ന​ൽ​കു​ന്ന​തി​നു​ള്ള സം​വി​ധാ​നം സൃ​ഷ്​​ടി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. മാ​ളു​ക​ളി​ലും വാ​ണി​ജ്യ കേ​ന്ദ്ര​ങ്ങ​ളി​ലും കു​ട്ടി​ക​ൾ​ക്ക്​ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ന്ന വി​ഷ​യ​വും ടെ​ക്​​നി​ക​ൽ ക​മ്മി​റ്റി പ​രി​ഗ​ണി​ക്കു​മെ​ന്ന്​ അ​ൽ ഫു​തൈ​സി കൂ​ട്ടി​ച്ചേ​ർ​ത്തു.

Related News

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All