• Home
  • News
  • ഒമാനിൽ 1177 പേർക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചു, പത്ത്​ മരണം

ഒമാനിൽ 1177 പേർക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചു, പത്ത്​ മരണം

മസ്​കത്ത് ​:  ഒമാനിൽ 1177 പേർക്ക്​ കൂടി കോവിഡ്​ സ്​ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം രോഗ ബാധിതർ 45106 ആയി. 2992 പേർക്കാണ്​ പരിശോധന നടത്തിയത്​.  പുതിയ രോഗികളിൽ 969 പേരും സ്വദേശികളാണ്​. 208 പ്രവാസികൾ മാത്രമാണ്​ ഉള്ളത്​. 799 പേർക്ക്​ കൂടി രോഗം ഭേദമായിട്ടുണ്ട്​. ഇതോടെ രോഗമുക്​തരായവരുടെ എണ്ണം 26968 ആയി.  പത്തുപേർ കൂടി മരണപ്പെട്ടതോടെ മരണസംഖ്യ 203 ആയി ഉയരുകയും ചെയ്​തു. 59 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 452 പേരാണ്​ ഇപ്പോൾ ആശുപത്രികളിൽ ചികിത്സയിലുള്ളത്​. ഇതിൽ 116 പേർ  തീവ്ര പരിചരണ വിഭാഗത്തിലാണുള്ളത്​. 17935 പേരാണ്​ നിലവിൽ അസുഖബാധിതരായിട്ടുള്ളത്​.  പുതിയ രോഗികളിൽ 368 പേരാണ്​ മസ്​കത്ത്​ ഗവർണറേറ്റിൽ നിന്നുള്ളത്​. ഇതോടെ മസ്​കത്തിലെ ആകെ രോഗികളുടെ എണ്ണം 28846 ആയി. ഇതിൽ 18589 പേർക്ക്​​  അസുഖം ഭേദമായിട്ടുണ്ട്​.  സീബിലാണ്​ ഇന്നും കൂടുതൽ രോഗികൾ. 175 പുതിയ കേസുകളാണ്​ ഇവിടെ റിപ്പോർട്ട്​ ചെയ്യപ്പെട്ടത്​. 66 പുതിയ രോഗികളുള്ള അമിറാത്ത്​ രണ്ടാമതാണ്​. ബോഷറാണ്​ മൂന്നാം സ്​ഥാനത്ത്​. നാലാമതുള്ള മത്രയിൽ 32 പുതിയ രോഗികളാണ്​ ഉള്ളത്​. മരണപ്പെട്ടതിൽ 132 പേരും മസ്​കത്തിൽ ചികിത്സയിലിരുന്നവരാണ്​.  വടക്ക്​, തെക്കൻ ബാത്തിന ഗവർണറേറ്റുകളിലും 200ന്​ മുകളിൽ പുതിയ രോഗികളുണ്ട്​.  

വിവിധ വിലായത്തുകളിലെ അസുഖ ബാധിതർ, സുഖപ്പെട്ടവർ,  പുതിയ രോഗികൾ എന്നിവർ ചുവടെ :

  •  മസ്​കത്ത് ഗവർണറേറ്റ്​: മത്ര-7530, 5744, 32; ബോഷർ-7850,4674,50; അമിറാത്ത്-1825,1011,66; സീബ്​ -10356,6104,175; ഖുറിയാത്ത്​-434,196,25.
  • വടക്കൻ ബാത്തിന: സുവൈഖ്​ -1068,576,78; ഖാബൂറ-343,169,14; സഹം-769,391,25; സുഹാർ -1651,850,113; ലിവ -396,230,20; ഷിനാസ്​ -378,202,23.
  • തെക്കൻ ബാത്തിന: ബർക്ക-1967,9244,96; വാദി മആവിൽ- 165,96,17; മുസന്ന-838,390,55; നഖൽ -194,95,10; അവാബി- 159,126,1;  റുസ്​താഖ്​ -838,302,55.  
  • ദാഖിലിയ:  നിസ്​വ-527,244,13; സമാഇൽ-552,232,16; ബിഡ്​ബിദ്-320,182,11;  ഇസ്​കി -260,153,26; മന-86,31,2;  ഹംറ-103,50,3;  ബഹ്​ല -211,94,7; ആദം-91,76,1.
  • അൽ വുസ്​ത: ഹൈമ-58,40,4; ദുകം -1126,950,0; അൽ ജാസിർ-82,11,0; മഹൂത്​ - 1,0,0.
  • തെക്കൻ ശർഖിയ: ബുആലി-515,386,20; ബുഹസൻ-69,38,3; സൂർ-356,186,39; അൽ കാമിൽ -99,69,0; മസീറ-4,1,0.
  • ദോഫാർ:  സലാല- 973,272,51; മസ്​യൂന-40,13,1; ഷാലിം-32,12,0; മിർബാത്ത്​-4,1,0; തഖാ-9,2,1; തുംറൈത്ത്​-23,1,2; റഖിയൂത്ത്​ -4,0,0; ദൽഖൂത്ത്​-2,0,0.
  • വടക്കൻ ശർഖിയ:  ഇബ്ര- 141,72,9; അൽ ഖാബിൽ-53,26,3; ബിദിയ -89,39,3; മുദൈബി -425,222,11; ദമാ വതായിൻ-103,55,9; വാദി ബനീ ഖാലിദ്​ -32,11,4.
  • ബുറൈമി:  ബുറൈമി -495,280,18; മഹ്​ദ-13,8,0, സുനൈന-1,0,0.
  • ദാഹിറ:  ഇബ്രി- 449,191,35; ദങ്ക്​-39, 26,2; യൻകൽ -87,39,8.
  • മുസന്ദം: ഖസബ്​ -15,9,0; ദിബ്ബ-3,3,0; ബുക്ക -2,1,0.

 

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All