• Home
  • News
  • ഖത്തർ : 35 മുതല്‍ 48 ഡിഗ്രി വരെ താപനില ഉയരുമെന്ന് കാലാവസ്ഥാ വകുപ്പ്

ഖത്തർ : 35 മുതല്‍ 48 ഡിഗ്രി വരെ താപനില ഉയരുമെന്ന് കാലാവസ്ഥാ വകുപ്പ്

ദോഹ:ഖത്തറില്‍ വരും ദിവസങ്ങളില്‍ താപനില 35 മുതല്‍ 48 ഡിഗ്രി വരെ ഉയരുമെന്ന് കാലാവസ്ഥാ വകുപ്പ് സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ അറിയിച്ചു.താപനില ഉയരുന്നതിനാല്‍ പൊതുജനങ്ങള്‍ സുരക്ഷാ മുന്‍കരുതലുകള്‍ പാലിക്കാനും സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കാതിരിക്കാനും ശ്രദ്ധിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പു നല്‍കി. പകല്‍സമയത്ത് ചില സ്ഥലങ്ങളില്‍ ശക്തമായ കാറ്റ് ഉണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.വൈകുന്നേരം ആറു മണി വരെ കടല്‍ പ്രക്ഷുപ്തമായിരിക്കുമെന്നും താപനില കൂടിയിരിക്കുമെന്നും രാത്രിയിലും ചൂട് അനുഭവപ്പെടുമെന്നും അധികൃതര്‍ അറിയിച്ചു.കാറ്റ് കടല്‍ത്തീരത്ത് വടക്ക് പടിഞ്ഞാറ് 12 മുതല്‍ 22 വരെ നോട്ടിക്കല്‍ മൈല്‍ വേഗത്തിലോ ചില സ്ഥലങ്ങളില്‍ പകല്‍സമയത്ത് 30 നോട്ടിക്കല്‍ മൈല്‍ വേഗത്തിലോ വീശാന്‍ സാധ്യതയുണ്ട്.കടലില്‍ കാറ്റ് വടക്ക് പടിഞ്ഞാറ് 12 മുതല്‍ 22 നോട്ടിക്കല്‍ മൈല്‍ വരെ വേഗതയിലോ അല്ലെങ്കില്‍ 32 നോട്ടിക്കല്‍ മൈല്‍ വേഗത്തിലോ വീശിയേക്കും. രാത്രിയില്‍ ഇത് എട്ട് മുതല്‍ 18 നോട്ടിക്കല്‍ മൈല്‍ വരെയായി കുറഞ്ഞേക്കും.അതേസമയം, ചില സ്ഥലങ്ങളില്‍ ദൃശ്യപരത നാലു മുതല്‍ എട്ട് കിലോമീറ്ററോ അല്ലെങ്കില്‍ മൂന്നു കിലോമീറ്ററോ അതില്‍ കുറവോ ആയിരിക്കും. കടല്‍ത്തീരത്ത് ഒന്നു മുതല്‍ അഞ്ചടി വരെ തിരമാല ഉയരും. കടലില്‍ ഇത് ചിലപ്പോള്‍ മൂന്നു മുതല്‍ ഏഴു വരെ അല്ലെങ്കില്‍ 12 അടി വരെ ഉയരും.

Related News

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All