• Home
  • News
  • ഒമാനിൽ ഡ്രൈവിങ്​ ലൈസൻസുകൾ ഇനി ഓൺലൈനിൽ പുതുക്കാം

ഒമാനിൽ ഡ്രൈവിങ്​ ലൈസൻസുകൾ ഇനി ഓൺലൈനിൽ പുതുക്കാം

മസ്​കത്ത് ​: ഒമാനിൽ ഡ്രൈവിങ്​ ലൈസൻസുകൾ ഇനി ഒാൺലൈനിൽ പുതുക്കാൻ കഴിയുമെന്ന്​ റോയൽ ഒമാൻ പൊലീസ്​ അറിയിച്ചു. ജൂലൈ 12 ഞായറാഴ്​ച മുതൽ ഇൗ സംവിധാനം നിലവിൽ വരും. കാലാവധി കഴിഞ്ഞ ലൈസൻസുകൾ ആർ.ഒ.പി വെബ്​സൈറ്റ്​ അല്ലെങ്കിൽ മൊബൈൽ ആപ്ലിക്കേഷൻ മുഖേന പുതുക്കാനാകുന്ന സംവിധാനമാണ്​ നിലവിൽ വരുക. ലൈസൻസ്​ ഒാൺലൈനിൽ പുതുക്കണമെന്നുള്ളവർ ആദ്യം ഇലക്​ട്രോണിക്​ സർട്ടിഫിക്കേഷൻ സർവീസ്​ (പി.കെ.​െഎ) ആക്​ടിവേറ്റ്​ ചെയ്യണം. കണ്ണ്​ പരിശോധനയുടെ ഫലവും ഒാൺലൈനിൽ അപ്​ലോഡ്​ ചെയ്യണം. പുതുക്കിയ ലൈസൻസുകൾ ഏറ്റവും അടുത്ത പൊലീസ്​ സ്​റ്റേഷനിൽ നിന്ന്​ കൈപ്പറ്റാവുന്നതാണെന്നും റോയൽ ഒമാൻ പൊലീസ്​ അറിയിച്ചു.

Related News

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All