• Home
  • News
  • കുവൈത്ത്‌ എയർവേയ്സ് രാജ്യാന്തര വിമാന സർവീസ് കൊച്ചിയിൽനിന്ന് ബുക്കിങ് തുടങ്ങി

കുവൈത്ത്‌ എയർവേയ്സ് രാജ്യാന്തര വിമാന സർവീസ് കൊച്ചിയിൽനിന്ന് ബുക്കിങ് തുടങ്ങി

കുവൈത്ത്‌ സിറ്റി : ഓഗസ്റ്റ് 1ന് രാജ്യാന്തര സർവീസ് ആരംഭിക്കുന്ന കുവൈത്ത്‌ എയർവേയ്സ് കൊച്ചിയിൽ നിന്നു കുവൈത്തിലേക്കുള്ള ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. ചില ദിവസങ്ങളിലെ ടിക്കറ്റ് ഇതിനകം തന്നെ തീർന്നു

രണ്ടാം തീയതി ടിക്കറ്റ് ലഭ്യമാണെങ്കിലും 48,239 രൂപയാണ് വൺവേ ടിക്കറ്റ് നിരക്ക്.  നാലിനുള്ള ടിക്കറ്റിന് 46,664 രൂപയുണ്ട്.  ശനി, ഞായർ ദിവസങ്ങളിലെ ടിക്കറ്റിന് 48,000ത്തിനു മുകളിലാണ് നിരക്ക്. ഡൽഹി, മുംബൈ, ചെന്നൈ, ഹൈദരബാദ്, അഹമ്മദാബാദ്‌ എന്നീ സെക്ടറുകളിലേക്കും ബുക്കിങ് ആരംഭിച്ചു.

ജസീറ എയർലൈൻസും ഓഗസ്റ്റ് 4 മുതൽ കൊച്ചിയിൽ നിന്നുള്ള ബുക്കിങ് തുടങ്ങി. 29673 രൂപയാണു ടിക്കറ്റ്‌ നിരക്ക്.

മടങ്ങാൻ അനുമതി 

കുവൈത്ത്‌ സിറ്റി : ഇന്ത്യയിൽ നിന്നും കുവൈത്തിലേക്ക്‌ തിരിച്ചുവരുന്നതിനു വ്യോമയാന അധികൃതരിൽ നിന്നും അനുമതി ലഭിച്ചവരുടെ പട്ടികയിൽ മലയാളികൾ ഉൾപ്പെടെ 46 പേർ ഇടംപിടിച്ചു.  കുവൈത്ത്‌ ആരോഗ്യ മന്ത്രാലയമാണ് പട്ടിക പ്രസിദ്ധീകരിച്ചത്. വീസാ കാലാവധി അവസാനിച്ചവരാണെങ്കിൽപോലും ഇവർക്ക് കുവൈത്തിലേക്കു മടങ്ങാൻ തടസ്സമില്ല. ഇവർക്കൊപ്പം താമസ വീസയിലുള്ള കുടുംബാംഗങ്ങൾക്കും തിരിച്ചുവരാം. 

ഇന്ത്യയിലേക്ക്‌ ചാർട്ടേഡ്‌ സർവീസ്‌ നടത്തുന്ന കുവൈത്ത്‌ എയർവേയ്സ് വിമാനത്തിലാണു ടിക്കറ്റ്‌ ബുക്ക്‌ ചെയ്യേണ്ടത്‌. ടിക്കറ്റ്‌ തുക സ്വയം വഹിക്കണം. ഇതേസമയം നിലവിൽ കുവൈത്തിൽ കഴിയുന്ന ആരോഗ്യമന്ത്രാലയം പ്രവർത്തകരുടെ ബന്ധുക്കളെ കൊണ്ടുവരാൻ അനുമതിയില്ല.

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All