• Home
  • News
  • കു​വൈ​ത്തി​ൽ​നി​ന്ന്​ വ​ന്ദേ ഭാ​ര​ത്​ ഇ​ന്ന്​ അ​ഞ്ചു​ വി​മാ​ന​ങ്ങ​ൾ

കു​വൈ​ത്തി​ൽ​നി​ന്ന്​ വ​ന്ദേ ഭാ​ര​ത്​ ഇ​ന്ന്​ അ​ഞ്ചു​ വി​മാ​ന​ങ്ങ​ൾ

കു​വൈ​ത്ത്​ സി​റ്റി: കോ​വി​ഡ്​ പ്ര​തി​സ​ന്ധി​മൂ​ലം വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന ഇ​ന്ത്യ​ക്കാ​രെ തി​രി​ച്ചെ​ത്തി​ക്കാ​നു​ള്ള വ​ന്ദേ ഭാ​ര​ത്​ ദൗ​ത്യ​ത്തി​​െൻറ നാ​ലാം​ഘ​ട്ട ഭാ​ഗ​മാ​യി കു​വൈ​ത്തി​ൽ​നി​ന്നു​ള്ള വി​മാ​ന സ​ർ​വി​സു​ക​ൾ ബു​ധ​നാ​ഴ്​​ച ആ​രം​ഭി​ക്കും. ബു​ധ​നാ​ഴ്​​ച കു​വൈ​ത്തി​ൽ​നി​ന്ന്​ അ​ഞ്ചു​ വി​മാ​ന​ങ്ങ​ളു​ണ്ട്. ജ​യ്​​പു​രി​ലേ​ക്ക്​ ര​ണ്ടു​ വി​മാ​ന​വും അ​ഹ്​​മ​ദാ​ബാ​ദ്, ബം​ഗ​ളൂ​രു, ല​ഖ്​​നോ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക്​ ഒാ​രോ വി​മാ​ന​വു​മാ​ണു​ള്ള​ത്. കു​വൈ​ത്തി​ൽ​നി​ന്ന്​ കേ​ര​ള​ത്തി​ലേ​ക്കു​ള്ള ആ​ദ്യ വി​മാ​നം ജൂ​ലൈ 10ന്​ ​തി​രു​വ​ന​ന്ത​പു​രം, കൊ​ച്ചി എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കാ​ണ്. 11ന്​ ​കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക്​ വി​മാ​ന​മു​ണ്ട്. തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ലും കേ​ര​ള​ത്തി​ലേ​ക്കും മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കും കു​വൈ​ത്തി​ൽ​നി​ന്ന്​ വി​മാ​ന​മു​ണ്ട്. വി​ശ​ദ​മാ​യ ഷെ​ഡ്യൂ​ൾ കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​​െൻറ വെ​ബ്​​സൈ​റ്റി​ലെ https://www.mea.gov.in/phase-4.htm എ​ന്ന ലി​ങ്കി​ൽ പ​രി​ശോ​ധി​ക്കാം. 

നാ​ലാം ഘ​ട്ട​ത്തി​ൽ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന്​ 497 വി​മാ​ന​ങ്ങ​ളു​ടെ പ​ട്ടി​ക കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പ്ര​സി​ദ്ധീ​ക​രി​ച്ചു. കു​വൈ​ത്തി​ൽ​നി​ന്ന്​ 101 വി​മാ​ന​ങ്ങ​ളാ​ണ്​ പ​ട്ടി​ക​യി​ലു​ള്ള​ത്. ഇ​തി​ൽ 40 എ​ണ്ണം കേ​ര​ള​ത്തി​ലേ​ക്കാ​ണ്. കു​വൈ​ത്തി​ൽ​നി​ന്ന്​ 41 സ​ർ​വി​സു​ക​ൾ ഗോ ​എ​യ​റും 60 സ​ർ​വി​സു​ക​ൾ ഇ​ൻ​ഡി​ഗോ​യു​മാ​ണ്​ ന​ട​ത്തു​ന്ന​ത്. കു​വൈ​ത്തി​ൽ​നി​ന്ന്​ ഒ​രു ഘ​ട്ട​ത്തി​ൽ ഇ​ത്ര​യേ​റെ വി​മാ​നം അ​നു​വ​ദി​ക്കു​ന്ന​ത്​ ആ​ദ്യ​മാ​യാ​ണ്. എ​ന്നാ​ൽ, ഇ​ത്ര​യ​ധി​കം വി​മാ​ന​ങ്ങ​ളി​ലേ​ക്ക്​ ആ​ളു​ണ്ടാ​വു​മോ​യെ​ന്ന്​ സം​ശ​യ​മാ​ണ്. തി​രി​ച്ചു​വ​ര​വ്​ സം​ബ​ന്ധി​ച്ച​ അ​നി​ശ്ചി​ത​ത്വം തു​ട​രു​ന്ന​തി​നാ​ൽ കു​വൈ​ത്തി​ലെ വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളി​ൽ വ​ലി​യൊ​രു വി​ഭാ​ഗം ഇ​പ്പോ​ൾ പോ​കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല. കു​വൈ​ത്ത്​ വി​പ​ണി നി​യ​ന്ത്ര​ണ​ങ്ങ​ൾ പ​തി​യെ നീ​ക്കു​ന്ന​തും ആ​ളു​ക​ളെ ഇ​വി​ടെ തു​ട​രാ​ൻ പ്രേ​രി​പ്പി​ക്കു​ന്നു​ണ്ട്.

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All