• Home
  • News
  • സൗദിയിലെ തൊഴിലില്ലായ്മ നിരക്ക് 12 ശതമാനത്തില്‍ നിന്ന് 11.8 ശതമാനമായി കുറഞ്ഞെന്ന്

സൗദിയിലെ തൊഴിലില്ലായ്മ നിരക്ക് 12 ശതമാനത്തില്‍ നിന്ന് 11.8 ശതമാനമായി കുറഞ്ഞെന്ന് റിപ്പോര്‍ട്ട്

റിയാദ് : സൗദി അറേബ്യയില്‍ തൊഴിലില്ലായ്മ നിരക്ക് 12 ശതമാനത്തില്‍ നിന്ന് 11.8 ശതമാനമായി കുറഞ്ഞെന്ന് ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് റിപ്പോര്‍ട്ട്. കഴിഞ്ഞ നാല് വര്‍ഷത്തിനിടെയിലെ ഏറ്റവും കുറഞ്ഞ തൊഴിലില്ലായ്മ നിരക്കാണ് ഇത്. 

അതേസമയം, വിദേശികളും സ്വദേശികളും അടക്കമുള്ള സൗദിയിലെ ആകെ ജനസംഖ്യയില്‍ തൊഴിലില്ലായ്മ നിരക്ക് 5.7 ശതമാനമായി തുരുകയാണ്. 

മൊത്തം ജനസംഖ്യയില്‍ പുരുഷന്മാര്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 2.5 ശതമാനവും സ്ത്രീകള്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 20.7 ശതമാനവുമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വര്‍ഷത്തിന്റെ ആദ്യ പാദത്തിന്റെ തുടക്കത്തില്‍ തൊഴിലില്ലായ്മ കണക്കുകള്‍ ശേഖരിച്ചതിനാല്‍ ഈ സ്ഥിതിവിവരക്കണക്കുകളില്‍ കൊവിഡ് പ്രതിസന്ധിയുടെ പ്രത്യാഘാതം കാണിക്കുന്നില്ല.

2020 ലെ ഒന്നാം പാദത്തെ അപേക്ഷിച്ച് സൗദിയിലെ മൊത്തം തൊഴില്‍ പങ്കാളിത്ത നിരക്ക് 0.5 ശതമാനം കുറഞ്ഞ് 46.2 ശതമാനമായി. തൊഴില്‍ സേനയിലെ സൗദി പുരുഷ പങ്കാളിത്ത നിരക്ക് മുന്‍ പാദത്തെ അപേക്ഷിച്ച് 0.8 ശതമാനം കുറഞ്ഞ് 65.8 ലെത്തി. സൗദി വനിതാ പങ്കാളിത്ത നിരക്ക് മുന്‍ പാദത്തേക്കാള്‍ 0.1 ശതമാനം ഇടിഞ്ഞ് 25.9 ശതമാനത്തിലുമെത്തിയെന്നാണ് ഈ പഠനം വ്യക്തമാക്കുന്നത്

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All