• Home
  • Pachakam
  • ചെമ്മീന്‍ വറ്റിച്ചത്

ചെമ്മീന്‍ വറ്റിച്ചത്

ചെമ്മീന്‍ - അരക്കിലോ
മുളകുപൊടി - 1 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി - 1ടീസ്പൂണ്‍
ചെറുനാരങ്ങാനീര് - 1 ടീസ്പൂണ്‍ 
സവാള- ഒന്ന്
തക്കാളി- ഒന്ന്
വെളുത്തുള്ളി- 1 ടീസ്പൂണ്‍
ചെറിയുള്ളി- 15 എണ്ണം
പച്ചമുളക്- 4 എണ്ണം
ഇഞ്ചി-1 ടീസ്പൂണ്‍
കടുക്-കാല്‍ ടീസ്പൂണ്‍
ഉലുവ-കാല്‍ ടീസ്പൂണ്‍
മല്ലിപ്പൊടി-1 ടേബിള്‍ സ്പൂണ്‍
കുരുമുളകു ചതച്ചത്-അര ടീസ്പൂണ്‍
തേങ്ങാപ്പാല്‍-അരക്കപ്പ്
കറിവേപ്പില - 2 തണ്ട്

ഉപ്പ് - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ചെമ്മീനില്‍ മുളകുപൊടി, മഞ്ഞള്‍പ്പൊടി. ഉപ്പ്. ചെറുനാരങ്ങാനീര് എന്നിവ ചേര്‍ത്തിളക്കി അര മണിക്കൂര്‍ മാരിനേറ്റ് ചെയ്യാനായി വെയ്ക്കുക.പാനില്‍ വെളിച്ചെണ്ണ ഒഴിച്ച് ചെമ്മീന്‍ വറുത്തു കോരുക. പാനില്‍ വെളിച്ചെണ്ണ തിളപ്പിച്ച് കടുകും ശേഷം ഉലുവയും പൊട്ടിയ്ക്കുക. ഇതിലേക്ക് ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പില, ചെറിയുള്ളി, തക്കാളി, എന്നിവ ചേര്‍ത്ത് നന്നായി വഴറ്റുക. വഴറ്റിശേഷം മസാലപ്പൊടികളും ആവശ്യത്തിന്ഉപ്പും ചേര്‍ത്തിളക്കുക. ഇതിലേക്ക് ചെമ്മീന്‍ ഇടുക. കുരുമുളകു ചതച്ചത് ചേര്‍ക്കുക. പിന്നീട് തേങ്ങാപ്പാലൊഴിച്ചു വറ്റിച്ചെടുക്കുക. ചാറു വറ്റി ചെമ്മീനില്‍ പിടിച്ചു കഴിയുമ്പോള്‍ ഇറക്കി വെക്കാം.