ചില്ലി മഷ്‌റൂം

1. എണ്ണ – രണ്ടു വലിയ സ്പൂൺ

2. പച്ചമുളക് – രണ്ട്, അരിഞ്ഞത് വെളുത്തുള്ളി – പത്ത് അല്ലി, അരിഞ്ഞത്

3. സവാള – ഒന്ന്, ചതുരക്കഷണങ്ങളാക്കിയത്

4. കാപ്സിക്കം – ഒന്ന്, ചതുരക്കഷണങ്ങളാക്കിയത്

ആപ്പിൾ ടുമാറ്റോ – ഒന്ന്, ചതുരക്കഷണങ്ങളാക്കിയത്

5. സോയാസോസ്, റെഡ് ചില്ലി സോസ്

– ഒരു വലിയ സ്പൂൺ വീതം ടുമാറ്റോ സോസ് – രണ്ടു വലിയ സ്പൂൺ

6. കുരുമുളകുപൊടി – ഒരു വലിയ സ്പൂൺ

ഇഞ്ചിനീര് – ഒരു ചെറിയ സ്പൂൺ

7. പഞ്ചസാര – ഒരു ചെറിയ സ്പൂൺ

വിനാഗിരി – ഒരു ചെറിയ സ്പൂൺ

8. കോൺഫ്ളോർ – രണ്ടു വലിയ സ്പൂൺ

വെള്ളം – അരക്കപ്പ്

9. ഉപ്പ് – പാകത്തിന്

10. കൂൺ – 250 ഗ്രാം, ചെറിയ കഷണങ്ങളാക്കി വേവിച്ചത്

11.സ്പ്രിങ് അണിയൻ – നാല്, പൊടിയായി അരിഞ്ഞത്

പാകം ചെയ്യുന്ന വിധം

∙ പാനിൽ എണ്ണയൊഴിച്ചു ചൂടാകുമ്പോൾ രണ്ടാമത്തെ ചേരുവ ചേർത്തു വഴറ്റണം. ഇതിൽ സവാള ചേർത്ത് ഒ ന്നു വാടും വരെ വഴറ്റുക. ഇതിൽ നാലാമത്തെ ചേരുവ ചേർത്ത് വീണ്ടും വഴറ്റിയ ശേഷം അഞ്ചാമത്തെ ചേരുവ ചേർത്തു വഴറ്റുക. ആറാമത്തെ ചേരുവ ചേർത്തിളക്കി യോജിപ്പിച്ച ശേഷം പഞ്ചസാരയും വിനാഗിരിയും ചേർത്തിളക്കുക. ഇതിൽ കോൺഫ്ളോറും വെള്ളവും ഉപ്പും ചേർത്തു നന്നായി യോജിപ്പിച്ചതും ചേർത്തിളക്കിയ ശേഷം കൂണും ചേർത്തിളക്കുക. കൂൺ മിശ്രിതം കുറുകി വരുമ്പോൾ സ്പ്രിങ് അണിയനും ചേർത്തു ചൂടോ ടെ വിളമ്പാം.