• Home
  • Pachakam
  • കസ്തൂരി മേത്തി പനീർ

കസ്തൂരി മേത്തി പനീർ

ചേരുവകൾ

1.    പനീർ - അരക്കിലോ
2.    എണ്ണ – നാലു ചെറിയ സ്പൂൺ
3.    കസൂരി മേത്തി     – രണ്ടു െചറിയ സ്പൂൺ
4.    മഞ്ഞൾപ്പൊടി     – കാൽ ചെറിയ സ്പൂൺ
5.    മുളകുപൊടി     – അര ചെറിയ സ്പൂൺ
6.    ഉപ്പ് – പാകത്തിന്

പാകം ചെയ്യുന്ന വിധം

പനീർ കഴുകി ചെറിയ ചതുരക്കഷണങ്ങളാക്കി വയ്ക്കുക. ഇതു മൈക്രോവേവി ൽ ഒന്നര മിനിറ്റ് വയ്ക്കണം. പനീർ മൃദുവാകാൻ വേണ്ടിയാണിത്. എണ്ണ ചൂടാക്കി മൂന്നാമത്തെ േചരുവ വഴറ്റിയ ശേഷം തീ അണയ്ക്കുക. ഇതിലേക്കു പനീർ ചേർത്തിളക്കി മൂന്നു മിനിറ്റ് വച്ച ശേഷം വിളമ്പുക.