• Home
  • Pachakam
  • അറേബ്യൻ ചിക്കൻ കറി

അറേബ്യൻ ചിക്കൻ കറി

1. എണ്ണ – രണ്ടു വലിയ സ്പൂൺ

നെയ്യ് – നാലു വലിയ സ്പൂൺ

2. പഞ്ചസാര – ഒരു വലിയ സ്പൂൺ

3. സവാള പൊടിയായി അരിഞ്ഞത്– ഒന്നേകാൽ കപ്പ്

4. വെളുത്തുള്ളി പൊടിയായി അരിഞ്ഞത് – നാലു വലിയ സ്പൂൺ

മല്ലിയില അരിഞ്ഞത് – മുക്കാൽ‌ കപ്പ്

കാപ്സിക്കം പൊടിയായി അരിഞ്ഞത്– മുക്കാൽ കപ്പ്

5. മഞ്ഞൾപ്പൊടി – ഒരു െചറിയ സ്പൂൺ

മുളകുപൊടി – ഒരു െചറിയ സ്പൂൺ

6. ചിക്കൻ കഷണങ്ങളാക്കിയത് –ഒരു കിലോ

ഉപ്പ് – പാകത്തിന്

7. തക്കാളി പൊടിയായി അരിഞ്ഞത് – ഒന്നേകാൽ കപ്പ്

8. വെള്ളം – രണ്ടു കപ്പ്

നാരങ്ങാനീര് – രണ്ടു വലിയ സ്പൂൺ

9. ഗരംമസാലപ്പൊടി – ഒരു ചെറിയ സ്പൂൺ

10. ചെറിയ ഉരുളക്കിഴങ്ങ് – അരക്കിലോ, തൊലി കളഞ്ഞു വേവിച്ച് ഉപ്പും മുളകുപൊടിയും മഞ്ഞൾപ്പൊടിയും പുരട്ടി എണ്ണയിൽ വറുത്തു കോരിയത്

11. മുട്ട പുഴുങ്ങിയത് – രണ്ട്

പാകം െചയ്യുന്ന വിധം

∙ എണ്ണയും നെയ്യും ചൂടാക്കി പഞ്ചസാര ചേർത്തു ബ്രൗൺ നിറമാകുമ്പോൾ സവാള ചേർത്തു വഴറ്റണം. ബ്രൗൺ നിറമായിത്തുടങ്ങുമ്പോൾ നാലാമത്തെ േചരുവ ചേർത്തു നന്നായി വഴറ്റുക. ഇതിലേക്കു മുളകുപൊടിയും മഞ്ഞൾപ്പൊടിയും ചേർത്തിളക്കി പച്ചമണം മാറുമ്പോള്‍ ചിക്കനും ഉപ്പും േചർത്തു നന്നായി വഴറ്റണം. ഗ്രേവി കുറുകി വരുമ്പോൾ തക്കാളി ചേർത്തു വഴറ്റി വെള്ളം വറ്റിക്കുക. ഇതിൽ വെള്ളവും നാരങ്ങാനീരും േചർത്തിളക്കി അടച്ചു വച്ചു വേവിക്കണം. വെന്ത ശേഷം ഗരംമസാലപ്പൊടി വിതറി ഗ്രേവി കുറുകി, ചിക്കൻ വേവുമ്പോൾ ഉരുളക്കിഴങ്ങു വറുത്തതും ചേർത്തിളക്കുക. മുട്ട പുഴുങ്ങിയതു ഗ്രേറ്റ് ചെയ്തതു കൊണ്ട് അലങ്കരിക്കുക. ചൂടോടെ നെയ്യ്ച്ചോറിനോ പുലാവിനോ ഒപ്പം വിളമ്പാം.