• Home
  • Pachakam
  • പനീര്‍ പ്രോണ്‍സ് തൈര് മസാല

പനീര്‍ പ്രോണ്‍സ് തൈര് മസാല

ചേരുവകള്‍

പനീര്‍ - 250 ഗ്രാം
ചെമ്മീന്‍ - 25 എണ്ണം
തൈര് - ഒരു ലിറ്റര്‍
സവാള - നാല്
പച്ചമുളക് - പത്ത് 
ഇഞ്ചി - ചെറിയ കഷണം
തക്കാളി - ഒന്ന് 
വെളുത്തുള്ളി - പത്തല്ലി
കറിവേപ്പില
മഞ്ഞള്‍പൊടി - അരസ്പൂണ്‍
ഉപ്പുപൊടി - അരസ്പൂണ്‍
ഗരംമസാല - ഒരു നുള്ള് 
മല്ലിയില - രണ്ടുതണ്ട്
കശുവണ്ടി - പത്ത്
കാപ്‌സിക്കം - ആറ്
വെളിച്ചെണ്ണ - ആവശ്യത്തിന്
ടൊമാറ്റോ സോസ് - ആവശ്യത്തിന് (ഹോട്ട്/ സ്വീറ്റ്)

തയ്യാറാക്കുന്ന വിധം

പനീര്‍ ചതുരകഷ്ണങ്ങളാക്കി മുറിച്ച് എണ്ണയില്‍ വറുത്തുകോരുക. ചെമ്മീനില്‍ ഉപ്പും മഞ്ഞള്‍പൊടിയും പുരട്ടിവെച്ച ശേഷം വറുത്തുകോരുക. കശുവണ്ടി വറുത്തുകോരുക. കറിവേപ്പില ഡീപ്പ് ഫ്രൈ ചെയ്ത് വെക്കുക. കാപ്‌സിക്കം കനംകുറച്ച് വട്ടത്തില്‍ അരിയുക. തൈര് മുക്കാലിഞ്ച്‌ കനത്തില്‍ സര്‍വിങ് ബൗളില്‍ ഒഴിച്ച് ഫ്രിഡ്ജില്‍ വെക്കുക. ഇഞ്ചിയും തക്കാളിയും മിക്‌സിയില്‍ അടിക്കുക. അടികട്ടിയുള്ള പാത്രത്തില്‍ വെളിച്ചെണ്ണ ചൂടാകുമ്പോള്‍ സവാള, പച്ചമുളക്, ഇഞ്ചി- തക്കാളി പേസ്റ്റ്, മഞ്ഞള്‍പൊടി, ഗരംമസാല എന്നിവ വഴറ്റിയെടുക്കുക.

തൈര്  ഒഴിച്ച ബൗള്‍ പുറത്തെടുത്ത് കാപ്‌സിക്കം തൈരിന് മീതെ നിരത്തുക. അതിനുചുറ്റുമായി സവാള മിശ്രിതം നിരത്തുക. ടൊമാറ്റോ സോസ് ഉപയോഗിച്ച് സവാള മിശ്രിതത്തിനോട് ചേര്‍ത്ത് വരയ്ക്കുക. പനീര്‍ കഷ്ണങ്ങള്‍ വട്ടത്തില്‍ നിരത്തുക. വീണ്ടും സോസ് കൊണ്ട് കാലിഞ്ച് കനത്തില്‍ ലൈന്‍ വരയ്ക്കുക. കശുവണ്ടി, വറുത്തുകോരിയ കറിവേപ്പില എന്നിവ  വിതറാം. വിളമ്പുന്ന സമയത്ത് ഓരോ ഭാഗത്ത് നിന്ന് മിക്‌സ് ചെയ്ത് കോരിയെടുക്കുക.