• Home
  • Pachakam
  • കൂന്തള്‍ നിറച്ചത്

കൂന്തള്‍ നിറച്ചത്

ചേരുവകള്‍

സവാള പൊടിയായി അരിഞ്ഞത് - 2 കപ്പ്
കൂന്തള്‍ ഇടത്തരം  - 4 എണ്ണം
ഇറച്ചിമസാല - 1 ടീസ്പൂ
കോണ്‍ഫ്‌ലോര്‍ - 1 കപ്പ്
പച്ചമുളക് അരിഞ്ഞത് - 4 എണ്ണം

ഇഞ്ചി -ആവശ്യത്തിന്
വെളുത്തുള്ളി പേസ്റ്റ് - 1 ടേബിള്‍ സ്പൂണ്‍
മുളക് പൊടി  - 1 ടീസ്പൂണ്‍
മഞ്ഞള്‍പൊടി - ഒരു നുള്ള്
ഉരുളക്കിഴങ്ങ് - 3 എണ്ണം
തക്കാളി  ഒന്ന് - അരിഞ്ഞത്
ഉപ്പ്, കറിവേപ്പില, വെളിച്ചെണ്ണ - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

കൂന്തള്‍ വൃത്തിയാക്കി കഴുകി അല്പം മഞ്ഞളും ഉപ്പും ചേര്‍ത്ത് വേവിച്ചെടുക്കുക. പിന്നീട് മസാല തയ്യാറാക്കാം. ഉരുളക്കിഴങ്ങ് വേവിച്ച് ഉടച്ചെടുക്കുക. സവാള, തക്കാളി എന്നിവ ഇറച്ചിമസാലപ്പൊടി, ഇഞ്ചി കഷ്ണമാക്കിയത്, വെളുത്തുള്ളി പേസ്റ്റ് എന്നിവ ചേര്‍ത്ത് വെളിച്ചെണ്ണയില്‍ വേവിച്ചെടുക്കുക. ഇത് വെന്ത് ഉടഞ്ഞാല്‍ അല്പം കോണ്‍ഫ്‌ലോര്‍ ചേര്‍ത്ത് കുഴയ്ക്കുക. അടുപ്പത്ത് നിന്ന് ഇറക്കുന്നതിന് മുമ്പ് കോണ്‍ഫ്‌ലോര്‍ ചേര്‍ക്കണം. അത് ചൂടാറാന്‍ മാറ്റിവെക്കുക. കൂന്തള്‍ വേവിച്ചെടുത്തതില്‍ മസാലക്കൂട്ട് നിറയ്ക്കുക. അതിനുശേഷം അല്പം കോണ്‍ഫ്‌ളോറോ മൈദയോ കുഴച്ച് അതിന്റെ രണ്ടറ്റവും അടച്ച് മാറ്റിവെക്കുക. ചെറുതായി വെളിച്ചെണ്ണ ചൂടാക്കിയതിന് ശേഷം അതിലേക്ക് മാറ്റിവെച്ച കൂന്തള്‍ നിറച്ചത് ഓരോായി ഇട്ട് പൊരിച്ചെടുക്കാം.