ചില്ലി ക്രാബ്

ചേരുവകൾ

ഞണ്ട് – 500 ഗ്രാം
ചെറിയ ഉള്ളി – 200 ഗ്രാം
ചുവന്ന മുളക് – 3
ടുമാറ്റോ പേസ്റ്റ് – 2 ടീസ്പൂൺ
സ്റ്റോക് ക്യൂബ് – 2 എണ്ണം
വേവിച്ച ബീൻസ് – 50 ഗ്രാം
ഹോട്ട് സോസ് – 2 ടീസ്പൂൺ
മുട്ട – 2
വെളുത്തുള്ളി – ആവശ്യത്തിന്
ഇഞ്ചി – ആവശ്യത്തിന്
സ്പ്രിങ് ഒനിയൻ – ആവശ്യത്തിന്
പാഴ്സ്​ലി – ആവശ്യത്തിന്
എണ്ണ – ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്
കുരുമുളക് പൊടി – ആവശ്യത്തിന്

തയാറാക്കുന്ന വിധം

പാനിൽ എണ്ണ തിളപ്പിച്ച് കഷണങ്ങളാക്കിയ ഞണ്ട ് വറുത്തു കോരുക. മറ്റൊരു പാനിൽ എണ്ണയൊഴിച്ച്് ഒരു ടേബിൾ സ്പൂൺ ചെറുതായരിഞ്ഞ വെളുത്തുള്ളി, ഒരു ടേബിൾ സ്പൂൺ ഇഞ്ചി, കഷണങ്ങളാക്കിയ ചെറിയ ഉള്ളി, എന്നിവ ചേർത്ത്് നന്നായി വഴറ്റുക. അതിലേക്ക്് മൂന്ന്് ചുവന്ന മുളക് ചെറുതായി അരിഞ്ഞത്, രണ്ട ് ടീസ്പൂൺ ടൊമാറ്റോ പേസ്റ്റ്, രണ്ട ് ടീസ്പൂൺ സ്റ്റോക്ക്് ക്യൂബ്എന്നിവയും അല്പം വെള്ളവും കൂടി ചേർത്ത് ഇളക്കുക. അരകപ്പ്് വേവിച്ചുവെച്ച ബീൻസ് ചേർത്തു തിളപ്പിക്കുക. അതിലേക്ക്് രണ്ട ്് ടീസ്പൂൺ ഹോട്ട്് സോസും ഒരു ടീസ്പൂൺ ഉപ്പുംചേർത്ത് യോജിപ്പിക്കുക. മറ്റൊരു പാത്രത്തിൽ രണ്ട ്് മുട്ട അൽപം കുരുമുളകുപൊടിയും ഉപ്പും ചേർത്ത്് യോജിപ്പിച്ചെടുത്ത്് നേരത്തേ തയ്യാറാക്കിയ മിശ്രിതത്തിൽ ചേർക്കുക. ഇതിൽ അൽപം സ്പ്രിംഗ് ഒനിയനും പാഴ്സ്്ലിയും ചേർത്ത് വിളമ്പാം.