പനീർ നഗറ്റ്സ്

ചേരുവകൾ

പനീർ കഷ്ണങ്ങൾ - 400 ഗ്രാം
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 1/2 ടീ സ്പൂൺ
മുളക് പൊടി - 1 ടീ സ്പൂൺ
കുരുമുളക് പൊടി - 1 ടീ സ്പൂൺ
ഉപ്പ് - 1 3/4 ടീ സ്പൂൺ
നാരങ്ങാ നീര് - ഒരു പകുതി
മൈദ - 1 കപ്പ്‌
കോൺഫ്ലോർ - 1/2 കപ്പ്‌
പാൽ - 1 കപ്പ്‌
ബ്രെഡ് പൊടി - 2 കപ്പ്‌
ഒണിയൻ പൗഡർ - 1/2 ടേബിൾ സ്പൂൺ (ഓപ്ഷണൽ )

തയാറാക്കുന്ന വിധം

ഒരു ബൗളിൽ പനീർ കഷ്ണങ്ങൾ നീളത്തിൽ മുറിച്ചു വെയ്ക്കുക. അതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, മുളക് പൊടി, കുരുമുളക് പൊടി 1/2 ടീ സ്പൂൺ, 1 ടീ സ്പൂൺ ഉപ്പ്, നാരങ്ങ നീര് എന്നിവ ചേർത്ത് നന്നായി യോജിപ്പിച്ചു 1-2 മണിക്കൂർ വെയ്ക്കുക. ഒരു ബൗളിൽ മൈദ, കോൺഫ്ലോർ, 1/2 ടീസ്പൂൺ കുരുമുളകുപൊടി, 1/2 ടീസ്പൂൺ ഉപ്പ്, പാൽ എന്നിവ ചേർത്ത് ഇളക്കി വെയ്ക്കുക. ബ്രെഡ് പൊടി, ഒണിയൻ പൗഡർ, കാൽ ടീസ്പൂൺ ഉപ്പ് എന്നിവ മറ്റൊരു പ്ലേറ്റിൽ എടുത്ത് വെയ്ക്കുക. പനീർ കഷ്ണങ്ങൾ ആദ്യം മൈദ മിശ്രിതത്തിൽ മുക്കി ബ്രെഡ് പൊടിയിൽ മുക്കി എടുത്ത് എണ്ണയിൽ വറത്തു കോരി എടുക്കാം.