ലെമൺ റൈസ്

ചേരുവകൾ
1. ബസുമതി അരി : ഒന്നര കപ്പ്
2. നല്ലെണ്ണ : രണ്ട് ടേ. സ്പൂൺ
മുളക് :രണ്ട്
കടുക് : അര ടീസ്പൂൺ
3.കടലപ്പരിപ്പ് : ഒരു ടേ.സ്പൂൺ
ഉഴുന്നു പരിപ് : ഒരു ടേ.സ്പൂൺ
കപ്പലണ്ടി (തൊലി മാറ്റിയത്): ഒരു ടേ. സ്പൂൺ
കറിവേപ്പില : ഒരു തണ്ട്
3. പച്ചമുളക് : (നെടുകെ പിളർന്നത്) മൂന്ന്
നാരങ്ങനീര് : രണ്ട് ടേ.സ്പൂൺ
5. മഞ്ഞൾപൊടി : കാൽ ടീസ്പൂൺ
ഉപ്പ് : ആവശ്യ ത്തിന്

തയ്യാറാക്കുന്നവിധം

മഞ്ഞൾപ്പൊടിയും ഉപ്പും ഇട്ട് അരി കുഴയാതെ വേവിച്ചെടുക്കുക. പാനിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടുകും മുളകും ഇട്ട് പൊട്ടുമ്പോൾ മൂന്നാമത്തെ ചേരുവകളും ചേർക്കുക. മൂക്കുമ്പോൾ ചോറും നാരങ്ങാനീരും ഒഴിച്ച് കുഴയാതെ ഇളക്കി യോജിപ്പിക്കുക. പച്ചമുളക് എണ്ണയിൽ വറുത്ത് മുകളിൽ ഇടുക. അച്ചാർ, പപ്പടം ഇവയ്‌ക്കൊപ്പം കഴിക്കാം.