മസാല കൊഴുക്കട്ട

ചേരുവകള്‍:
1. അരിപ്പൊടി - 1 ഗ്ലാസ്
2. വെള്ളം - 1 ഗ്ലാസ്
3. ഉപ്പ് - ആവശ്യത്തിന്
4. വെളിച്ചെണ്ണ - 1 ടീസ്പൂണ്‍

മസാലയ്ക്ക്:

5. ഉഴുന്നുപരിപ്പ് - 2 ടീസ്പൂണ്‍
6. കശ്മീരി മുളക് - 3-4 എണ്ണം
7. ഇറച്ചിമസാല - 1 ടീസ്പൂണ്‍
8. പച്ചമുളക് - 1 എണ്ണം
9. പെരുംജീരകം - കാല്‍ ടീസ്പൂണ്‍
10. തേങ്ങ - 1 ടേബിള്‍സ്പൂണ്‍
11. വെളിച്ചെണ്ണ - വറുക്കാന്‍ ആവശ്യത്തിന്

വെളിച്ചെണ്ണ ചൂടാക്കി ഇവയെല്ലാം വറുത്തുപൊടിക്കുക.

തയ്യാറാക്കുന്ന വിധം:

ആദ്യമായി വെള്ളം ഉപ്പും ചേര്‍ത്ത് തിളപ്പിക്കുക. അതിലേക്ക് 1, 2 സ്പൂണ്‍ വെളിച്ചെണ്ണ ചേര്‍ക്കുക. ചെറുതീയിലിട്ട് ഇതിലേക്ക് വറുത്ത അരിപ്പൊടി ചേര്‍ക്കുക. അപ്പത്തിന്റെ പാകത്തിന് നൈസ് പൊടി ആയിരിക്കണം. നന്നായി മിക്‌സ് ചെയ്യുക. കുറച്ചു വെള്ളം തിളപ്പിച്ച് മാറ്റിവെക്കണം. ആവശ്യമെങ്കില്‍ ചേര്‍ത്തു കൊടുക്കാനാണ്. തീ ഓഫ് ചെയ്ത് മിക്‌സ് ചെയ്യുക. ഇറക്കി അടച്ചുവച്ച് കുറച്ച് തണുത്താല്‍ നന്നായി കുഴച്ച് ചെറിയ ഉരുളകളാക്കി കൈകൊണ്ട് ചെറുതായി പ്രസ് ചെയ്യുക.
 ഒരു പാത്രത്തില്‍ വെള്ളം ചൂടാക്കി കുറച്ച് ഉപ്പിടുക. തിളച്ച വെള്ളത്തിലേക്ക് ഈ ഉരുളകള്‍ ഇട്ട് വേവിച്ച് വെള്ളം ഊറ്റി മാറ്റിവെക്കുക.
ഒരു പാനില്‍ കടുക്-കറിവേപ്പില എന്നിവ പൊട്ടിച്ച് അതിലേക്ക് മസാല ചേര്‍ത്ത് ഇളക്കി ഊറ്റിവെച്ച ഉരുളകളും ചേര്‍ത്ത് യോജിപ്പിക്കുക.