കൊഞ്ചു റോസ്‌റ്

കൊഞ്ച് വൃത്തിയാക്കി ഉപ്പും മഞ്ഞളും ചേർത്ത് വേവിച്ചു വെള്ളം കളഞ്ഞു വെയ്ക്കുക. മൂന്ന് സവോള എടുത്തു ചെറുതാക്കി അരിഞ്ഞു വെയ്ക്കുക.

മസാല തയാറാക്കാൻ

മുളകുപൊടി –  1 സ്പൂൺ
മല്ലിപ്പൊടി –  1 സ്പൂൺ  
ഗരം മസാല – 1 സ്പൂൺ
കുരുമുളകുപൊടി –  അര സ്പൂൺ  

തയാറാക്കുന്ന വിധം

പാൻ അടുപ്പത്തു വെച്ച് 3-4  സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ചൂടായി  വരുമ്പോൾ കടുക്, ഉലുവ ഇട്ടു മൂപ്പിക്കുക. മൂത്തു കഴിഞ്ഞു, ചെറുതായി അരിഞ്ഞ ഇഞ്ചി , വെളുത്തുള്ളി , പച്ചമുളക് ഇട്ടു നിറം മാറി കഴിഞ്ഞു  സവാള ഇട്ടു നല്ലവണ്ണം വഴറ്റുക. ആവശ്യത്തിന് ഉപ്പു ചേർക്കുക. സവാള ബ്രൗൺ നിറം ആകുമ്പോൾ പൊടികൾ ചേർത്തു നല്ലവണ്ണം വഴന്നു വരുമ്പോൾ  വേവിച്ചു വെച്ചിരിക്കുന്ന കൊഞ്ച് ചേർത്ത് ഇളക്കി എടുക്കുക.. നല്ലവണ്ണം ഡ്രൈ ആയി കഴിയുമ്പോൾ കറിവേപ്പില ചേർത്ത് ഒന്ന് കൂടി ഇളക്കി അടുപ്പിൽ നിന്നും മാറ്റാം. (പൊടികൾ ഇട്ടു കഴിഞ്ഞിട്ട് 1 തക്കാളി ചെറുതായി മുറിച്ച് ചേർത്താൽ വ്യത്യസ്തമായ രുചിയായിരിക്കും).