ഫൈനലിൽ ഇന്ത്യ ബംഗ്ലദേശ് പോരാട്ടം
അബൂദാബി: ഏഷ്യാ കപ്പ് ഫൈനലില്‍ ഇന്ത്യയുടെ എതിരാളികള്‍ ബംഗ്ലാദേശ്. സൂപ്പര്‍ ഫോറിലെ അവസാന മത്സരത്തില്‍ പാകിസ്താനെ 37 റണ്‍സിന് പരാജയപ്പെടുത്തിയാണ് ബംഗ്ലാദേശ് ഫൈനലിലേക്ക് ടിക്കെറ്റെടുത്തത്. 240 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ പാകിസ്താന് നിശ്ചിത ഓവറില്‍ 202 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. സ്കോര്‍: ബംഗ്ലദേശ് 48.5 ഓവറില്‍ 239നു പുറത്ത്; പാകിസ്താന് 50 ഓവറില്‍ ഒമ്പതിന് 202.നാളെ നടക്കുന്ന ഫൈനലിൽ ബംഗ്ലദേശ് ഇന്ത്യയെ നേരിടും.വെള്ളിയാഴ്ച്ച വൈകുന്നേരം അഞ്ചിനാണ് ഫൈനല്‍.