• Home
  • Sports
  • ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ആവേശപ്പോരില്‍ എഫ്.സി. ഗോവയും നോര്‍ത്

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ആവേശപ്പോരില്‍ എഫ്.സി. ഗോവയും നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡും സമനിലയില്‍ പിരിഞ്ഞു

ഗുവാഹാട്ടി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളിലെ ആവേശപ്പോരില്‍ എഫ്.സി. ഗോവയും നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡും സമനിലയില്‍ പിരിഞ്ഞു (2-2). കഴിഞ്ഞ തവണത്തെ ടോപ് സ്‌കോറര്‍ ഫെറാന്‍ കോറോമിനസ് ഗോവയ്ക്കായി ഇരട്ടഗോള്‍ (14, 38) നേടി. ഇരട്ട ഗോൾനേട്ടവുമായി ഗോവയുടെ ഫെറാൻ കൊറോമിനസും അരങ്ങേറ്റ മൽസരത്തിലെ ഗോളിലൂടെ ബാർത്തൊലോമ്യു ഒഗ്ബെച്ചെയും ആരാധക ഹൃദയം കവർന്ന കളിയിൽ നോർത്ത് ഈസ്റ്റും ഗോവയും 2–2 സമനിലയിൽ പിരിഞ്ഞു. നോർത്ത് ഈസ്റ്റിനു വേണ്ടി മലയാളി ഗോൾ കീപ്പർ ടി.പി. രഹ്നേഷ് തിളങ്ങി.

ഗോവയുടെ ആക്രമണ ഫുട്ബോളിനെ അതേനയംകൊണ്ട് നേരിട്ടാണ് നോര്‍ത്ത് ഈസ്റ്റ് സമനിലനേടിയത്. കളിയില്‍ ആധിപത്യം ഗോവ നേടിയെങ്കിലും ഗോള്‍ ഷോട്ടുകളിലും ആക്രമണം സംഘടിപ്പിക്കുന്നതിലും ഇരുടീമുകളും തമ്മില്‍ വലിയ വ്യത്യാസമുണ്ടായില്ല.

ഗോവൻ കീപ്പർ മുഹമ്മദ് നവാസിനു പിണഞ്ഞ അബദ്ധം മുതലെടുത്താണ് നോർത്ത് ഈസ്റ്റ് ആദ്യ ഗോളടിച്ചത്. എട്ടാം മിനിറ്റിൽ നോർത്ത് ഈസ്റ്റ് മുന്നേറ്റത്തിനിടെ വലതു വിങ്ങിൽനിന്ന് ഉയർന്നു വന്ന പന്ത് ഓഫ് സൈഡാണെന്ന ധാരണയിൽ ബോക്സിനു പുറത്തേക്ക് ഓടിയെത്തിയ നവാസ് കൈയിലെടുത്തു. റഫറി നോർത്ത് ഈസ്റ്റിന് ഫ്രീകിക്ക് വിധിച്ചു. പന്തു നിലത്തിട്ട നവാസ് ബോക്സിലേക്ക് ഓടിക്കയറാൻ ശ്രമിക്കുന്നതിനിടെ ഒഴിഞ്ഞ പോസ്റ്റ് ലക്ഷ്യമാക്കി ഫെഡറിക്കോ ഗാലെഗോയുടെ ഷോട്ട് (1–0).

ആറു മിനിറ്റിനകം ഫെറാൻ കൊറോമിനസിലൂടെ ഗോവ തിരിച്ചടിച്ചു. (1–1). 39–ാം മിനിറ്റിലെ ഉജ്വല ഗോളിലൂടെ കൊറോമിനസ് ഗോവയെ മുന്നിലെത്തിച്ചു. ഹ്യൂഗോ ബോമസ് ബോക്സിനു പുറത്തു നിന്നു മറിച്ച പന്തുമായി മുന്നേറിയ കൊറോമിനസ് നാലു നോർത്ത് ഈസ്റ്റ് താരങ്ങളെ വെട്ടിച്ചു പായിച്ച ഷോട്ട് പോസ്റ്റിലേക്ക് (2–1). എന്നാൽ 53–ാം മിനിറ്റിൽ നോർത്ത് ഈസ്റ്റ് സമനില പിടിച്ചു. തകർ‌പ്പൻ ഹെഡറിലൂടെ മുൻ പിഎസ്ജി താരം ബാർത്തൊലോമ്യു ഒഗ്ബെച്ചെ ഐഎസ്എല്ലിലെ ആദ്യ ഗോൾ നേട്ടം ആഘോഷിച്ചു (2–2).

Recent Updates

Related News