• Home
  • Sports
  • അരങ്ങേറ്റ ടെസ്റ്റിന് സെഞ്ചുറിത്തിളക്കം; പൃഥ്വി ഷാ വീണ്ടും റ

അരങ്ങേറ്റ ടെസ്റ്റിന് സെഞ്ചുറിത്തിളക്കം; പൃഥ്വി ഷാ വീണ്ടും റെക്കോർഡ് ബുക്കിൽ

രാജ്കോട്ട്: അരങ്ങേറ്റ ടെസ്റ്റിന് സെഞ്ചുറിത്തിളക്കത്തിന്റെ തൊങ്ങൽ ചാർത്തി മുംബൈയിൽ നിന്നുള്ള പതിനെട്ടുകാരൻ താരം പൃഥ്വി ഷാ വീണ്ടും റെക്കോർഡ് ബുക്കിൽ. രാജ്കോട്ടിൽ നടക്കുന്ന വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ അരങ്ങേറ്റം കുറിച്ച ഷാ, 99 പന്തിൽ 15 ബൗണ്ടറി സഹിതമാണ് കന്നി സെഞ്ചുറി പിന്നിട്ടത്. ഇതോടെ, അരങ്ങേറ്റ ടെസ്റ്റിൽ സെഞ്ചുറി നേടുന്ന പ്രായം കുറഞ്ഞ ഇന്ത്യൻ താരമെന്ന റെക്കോർഡും പൃഥ്വി ഷാ സ്വന്തമാക്കി. ടെസ്റ്റിൽ സെഞ്ചുറി നേടുന്ന ഏഴാമത്തെ പ്രായം കുറഞ്ഞ താരമാണ് ഷാ. ഇന്ത്യക്കാരിൽ സച്ചിൻ തെൻഡുൽക്കറിനു മാത്രം പിന്നിൽ രണ്ടാമനും. അരങ്ങേറ്റ ടെസ്റ്റിൽ സെഞ്ചുറി പിന്നിടുന്ന 15–ാമത്തെ ഇന്ത്യൻ താരം കൂടിയാണ് ഷാ.

രാജ്കോട്ടില്‍ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക്​ തിരിച്ചടിയായി ഒാ​പണർ കെ.എൽ രാഹുൽ റൺസൊന്നുമെടുക്കാതെ മടങ്ങിയിരുന്നു. ശാൻമോൻ ഗബ്രിയേലി​​​​െൻറ പന്തിൽ എൽബിയിൽ കുരുങ്ങിയാണ്​ രാഹുൽ കൂടാരം കയറിയത്​. തുടർന്ന്​ ചേതേശ്വർ പുജാരയുമൊത്ത്​ ഷാ മികച്ച ഇന്നിങ്​സ്​ പടുത്തുയർക്കുകയായിരുന്നു. 94 പന്തിൽ 68 റൺസെടുത്ത്​ പുജാര ശക്​തമായ പിന്തുണയാണ്​ നൽകുന്നത്​. ഷായ്ക്കൊപ്പം 19–ാം ടെസ്റ്റ് അർധസെഞ്ചുറി നേടിയ ചേതേശ്വർ പൂജാരയുടെയും മിന്നും പ്രകടനത്തിന്റെ കരുത്തിൽ ആദ്യ ദിനം ചായയ്ക്കു പിരിയുമ്പോൾ 51 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 232 റൺസെന്ന നിലയിലാണ് ഇന്ത്യ. ഷാ 134 റൺസെടുത്തും പൂജാര 86 റൺസെടുത്തും പുറത്തായി. 154 പന്തിൽ 19 ബൗണ്ടറികൾ സഹിതമാണ് ഷാ 134 റൺസെടുത്തത്. പൂജാര 130 പന്തിൽ 14 ബൗണ്ടറികളോടെ 86 റൺസുമെടുത്തു. രണ്ടാം വിക്കറ്റിൽ ഷാ–പൂജാര സഖ്യം 206 റൺസ് കൂട്ടിച്ചേർത്തു. ലോകേഷ് രാഹുലാണ് (പൂജ്യം) ഇന്ത്യൻ നിരയിൽ പുറത്തായ മൂന്നാമത്തെ താരം. ക്യാപ്റ്റൻ വിരാട് കോഹ്‍ലി നാലു റൺസോടെയും വൈസ് ക്യാപ്റ്റൻ അജിങ്ക്യ രഹാനെ റണ്ണൊന്നുമെടുക്കാതെയും ക്രീസിൽ.

Recent Updates

Related News