• Home
  • Sports
  • ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കു വിൻഡീസ് സൂപ്പർതാരം

ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കു വിൻഡീസ് സൂപ്പർതാരം ക്രിസ്ഗെയ്‌ൽ കളിക്കില്ല

ആന്റിഗ്വ : ഇന്ത്യയ്ക്കെതിരെ ഇൗമാസം തുടങ്ങുന്ന അഞ്ച് ഏകദിനങ്ങളുടെയും മൂന്ന് ട്വന്റി 20 കളുടെയും പരമ്പരയിൽ വിൻഡീസ് സൂപ്പർതാരം ക്രിസ്ഗെയ്‌ൽ കളിക്കില്ല. വ്യക്തിപരമായ കാരണങ്ങളാൽ ഗെയ്ൽ പിൻമാറുകയായിരുന്നുവെന്ന് വിൻഡീസ് ക്രിക്കറ്റ് ബോർഡ് അറിയിച്ചു.

എന്നാല്‍ ഈ മാസം 21 വരെ ഷാര്‍ജയില്‍ നടക്കുന്ന അഫ്ഗാന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കാന്‍ ഗെയ്ല്‍ നേരത്തെ കരാറൊപ്പിട്ടിരുന്നു. ഇക്കാരണത്താലാണ് ഗെയിലിന്റെ പിന്മാറ്റമെന്നും റിപ്പോര്‍ട്ടുകളുണ്ട്.ഇന്ത്യന്‍ സാഹചര്യത്തില്‍ കളിച്ച് പരിചയമുള്ള ഗെയ്ല്‍, ഡ്വെയ്ന്‍ ബ്രാവോ, പൊള്ളാര്‍ഡ്, നരെയ്ന്‍ എന്നിവരുടെ അഭാവം ഏകദിനത്തില്‍ വിന്‍ഡീസ് ടീമിന് തിരിച്ചടിയാകാന്‍ സാധ്യതയേറെയാണ്.

Recent Updates