• Home
  • Sports
  • ബ്രസീലും അര്‍ജന്റീനയും ഇന്ന് മുഖാമുഖം

ബ്രസീലും അര്‍ജന്റീനയും ഇന്ന് മുഖാമുഖം

റിയാദ്: സൗദിയിലെ സ്‌പോര്‍ട്‌സ് സിറ്റി സ്റ്റേഡിയത്തില്‍ ഫുട്‌ബോള്‍ രാജാക്കന്‍മാരായ ബ്രസീലും അര്‍ജന്റീനയും ഇന്ന് മുഖാമുഖം അണിനിരക്കുമ്പോള്‍ ലോക ഫുട്‌ബോള്‍ ആരാധകര്‍ ആവേശത്തിന്റെ കൊടുമുടി കയറും. സൗഹൃദം ഊട്ടിയുറപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഇരുരാജ്യങ്ങളും ബൂട്ടുകെട്ടുമ്പോള്‍ ഈ പോരാട്ടത്തെ സൂപ്പര്‍ ക്ലാസിക്കോ എന്ന ചുരുക്കപ്പേരിട്ടാണ് ആരാധകര്‍ വരവേല്‍ക്കാനൊരുങ്ങുന്നത്. ഇന്ന് രാത്രി 11.30നാണ് മല്‍സരം.

സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെ അഭാവത്തിലാണ് അര്‍ജന്റീന ഇത്തവണ സൂപ്പര്‍ ക്ലാസിക്കോ പോരിന് ഇറങ്ങുന്നതെന്നതിനാല്‍ പോരാട്ട വീര്യത്തിന് മാറ്റ് കുറയും. എതിര്‍വശത്ത് അര്‍ജന്റീനന്‍ പ്രതിരോധം വിറപ്പിക്കാന്‍ പോന്ന നെയ്മര്‍, ജീസസ്, കോട്ടീഞ്ഞോ ത്രയത്തെ ഒരു ലോക കലാശപ്പോരിനായി മിനുക്കിയെടുത്താണ് അഞ്ച് തവണ ഫുട്‌ബോള്‍ കിരീടം ചൂടിയ ബ്രസീല്‍ സൗദിയുടെ കളിത്തട്ടില്‍ പന്ത് തട്ടാനിറങ്ങുന്നത്.

Recent Updates