• Home
  • Sports
  • ഇന്ത്യന്‍ ക്രിക്കറ്റിലെ നായകന്‍ വിരാട് കോഹ്‌ലി മറ്റൊരു റെക്ക

ഇന്ത്യന്‍ ക്രിക്കറ്റിലെ നായകന്‍ വിരാട് കോഹ്‌ലി മറ്റൊരു റെക്കോഡിനും അരികില്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റിലെ നായകന്‍ വിരാട് കോഹ്‌ലി മറ്റൊരു റെക്കോഡിനും അരികില്‍. വെസ്റ്റിന്‍ഡീസിനെതിരേ ഏറ്റവും കൂടുതല്‍ റണ്‍സ് അടിച്ച ഇന്ത്യന്‍താരമായി മാറാന്‍ വെറും 186 റണ്‍സ് കൂടി മതിയാകും. ഇന്ത്യന്‍ പര്യടനത്തിനായി എത്തിയിരിക്കുന്ന വെസ്റ്റിന്‍ഡീസിനെതിരേ നടക്കുന്ന അഞ്ച് ഏകദിനങ്ങളില്‍ തന്നെ ഈ റെക്കോഡ് മറി കടന്നേക്കുമെന്നാണ് സൂചനകള്‍.

39 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്നാ​​യി 52.73 ശ​​രാ​​ശ​​രി​​യി​​ൽ 1573 റ​​ണ്‍​സ് ആ​​ണ് സ​​ച്ചി​​ൻ വി​​ൻ​​ഡീ​​സി​​നെ​​തി​​രേ നേ​​ടി​​യ​​ത്. നാ​​ല് സെ​​ഞ്ചു​​റി​​യും 11 അ​​ർ​​ധ​​സെ​​ഞ്ചു​​റി​​യും ഉ​​ൾ​​പ്പെ​​ടെ​​യാ​​ണി​​ത്. ഞാ​​യ​​റാ​​ഴ്ച ആ​​രം​​ഭി​​ക്കു​​ന്ന അ​​ഞ്ച് മ​​ത്സ​​ര ഏ​​ക​​ദി​​ന പ​​ര​​ന്പ​​ര​​യി​​ൽ നി​​ല​​വി​​ലെ ഫോം ​​അ​​നു​​സ​​രി​​ച്ചാ​​ണെ​​ങ്കി​​ൽ കോ​​ഹ്‌​ലി ​ഇ​​തു മ​​റി​​ക​​ട​​ക്കും. വി​​ൻ​​ഡീ​​സി​​നെ​​തി​​രേ 27 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്ന് 60.30 ശ​​രാ​​ശ​​രി​​യി​​ൽ 1387 റ​​ണ്‍​സാ​​ണ് കോ​​ഹ്‌​ലി​​ക്കു​​ള്ള​​ത്. നാ​​ല് സെ​​ഞ്ചു​​റി​​യും ഒ​​ന്പ​​ത് അ​​ർ​​ധ​​സെ​​ഞ്ചു​​റി​​യും ഇ​​തി​​ൽ ഉ​​ൾ​​പ്പെ​​ടും.

Recent Updates