• Home
  • Sports
  • ഫ്രാൻസ് ജർമനിയെ തകർത്തു

ഫ്രാൻസ് ജർമനിയെ തകർത്തു

ബെര്‍ലിന്‍: ലോകഫുട്‌ബോളിലെ കരുത്തന്മാരായ ജര്‍മ്മനിയുടെ കാര്യത്തില്‍ ദുര്‍വ്വിധി അവസാനിക്കുന്നില്ല. ഫ്രാന്‍സിന്റെ മേധാവിത്വത്തിന്റെ കാര്യവും അങ്ങിനെ തന്നെ. സൂപ്പര്‍താരം അന്റോണിയോ ഗ്രീസ്മാന്റെ ഇരട്ട ഗോളുകളുടെ പ്രഹരത്തില്‍ ഫ്രാന്‍സില്‍ നിന്നും ജര്‍മ്മനിക്ക് പ്രഹരമേറ്റു. കഴിഞ്ഞ ദിവസം നെതര്‍ലന്റിനോട് 3-0 ന് തകര്‍ന്നു പോയ ജര്‍മ്മനി തൊട്ടടുത്ത ദിവസം തന്നെയാണ് ഫ്രാന്‍സിനോടു 2-1 ന് തോറ്റത്.

ലോകകപ്പ് നേടിയ അതേ ടീമിനെ നിലനിർത്തിയ ഫ്രാൻസ് തികവുറ്റ പ്രകടനം കാഴ്ചവച്ചു. ആദ്യഘട്ടത്തിലൊഴികെ ഫ്രഞ്ചുകാരുടെ പൂർണ നിയന്ത്രണത്തിലായിരുന്നു കളി. എട്ട്‌ യുവതാരങ്ങളെ അണിനിരത്തി വലിയ പരീക്ഷണത്തിനു മുതിർന്ന ജർമനി തുടക്കത്തിൽ ലീഡ് നേടിയിട്ടും മത്സരം കൈവിട്ടു. മാന്വൽ നോയെ, മാറ്റ് ഹമ്മൽസ് , ടോണി ക്രൂസ്‌ എന്നിവർ മാത്രമാണ് ആദ്യ ഇലവനിൽ ഉൾപ്പെട്ട സീനിയർ താരങ്ങൾ. ജർമൻ യുവതാരങ്ങൾ നന്നായി തുടങ്ങി. ഫ്രഞ്ച് പ്രതിരോധം ഭേദിച്ച് മുന്നേറിയ അവർ പലപ്പോഴും ഗോളിനടുത്തെത്തി. മാഞ്ചസ്റ്റർ സിറ്റി താരം ലിറോയ് സനെയായിരുന്നു ആക്രമണങ്ങൾക്കു പിന്നിൽ. മുന്നേറ്റത്തിൽ സെർജെ നബ്രിയുമായി സനെ നന്നായി ഇണങ്ങി.

പതിനാലാം മിനിറ്റിൽ പെനൽറ്റിഗോളിൽ ജർമനി മുന്നിലെത്തി. സനെയുടെ ഷോട്ട് പ്രതിരോധക്കാരൻ പ്രിസ്നൽ കിംപെമ്പേയുടെ കൈയിൽ തട്ടിയതിനാണ് ഫ്രാൻസ് പിഴ വഴങ്ങിയത്. ടോണി ക്രൂസ് അനായാസം കിക്ക് വലയിലാക്കി. യുവത്വത്തിന്റെ ആവേശം കൈമുതലാക്കി തുടർന്നും ജർമനി മികവുകാട്ടി. കളി മുന്നേറിയതിനൊപ്പം ഫ്രാൻസ് തനതു പ്രകടനത്തിലേക്കുവന്നു. മധ്യനിരയിൽ പോൾ പോഗ്ബയും ബ്ലേസ് മറ്റൂഡിയും കളി നിയന്ത്രിച്ചു. എതിരാളികളെ അനങ്ങാൻ വിടാതെ എൻകോള കാന്റെയും ഇവർക്കൊപ്പം നിന്നു.

ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്തായ ടീമിന് നാഷന്‍സ് ലീഗില്‍ രണ്ടാം പടിയിലേക്ക് തരംതാഴ്ത്തപ്പെടുന്നത് അങ്ങേയറ്റം അപമാനവുമാണ്. ഒരു പോയിന്റാണ് ഇതുവരെ സമ്പാദ്യം. പരിശീലകന്‍ ജോക്കീം ലോയെ പുറത്താക്കാന്‍ മുറവിളി ഉയരുന്നുണ്ടെന്ന് സൂചന.

Recent Updates