• Home
  • Sports
  • ഏഷ്യാ കപ്പ് ഹോക്കി ചാംപ്യൻഷിപ്; ഇന്ത്യന്‍ വിജയം

ഏഷ്യാ കപ്പ് ഹോക്കി ചാംപ്യൻഷിപ്; ഇന്ത്യന്‍ വിജയം

മസ്‌കത്ത്: ഏഷ്യാ കപ്പിലെ ഏറ്റവും വാശിയേറിയ മത്സരം ശനിയാഴ്ച നടക്കും. രാത്രി ഒമ്പത് മണിക്ക് ഇന്ത്യ - പാകിസ്ഥാനെ നേരിടും. ഒമാനിലെ ഇന്ത്യയുടെയും പാകിസ്ഥാന്റെയും ഹോക്കി ആരാധാകര്‍ ഇതിനോടകം ടിക്കറ്റുകള്‍ സ്വന്തമാക്കി കഴിഞ്ഞു. ഞായറാഴ്ചയാണ് ഇന്ത്യ - ജപ്പാന്‍ മത്സരം. 23, 24 തിയതികളിലാണ് ഇന്ത്യയുടെ മറ്റു മത്സരങ്ങള്‍. 28ന് വൈകട്ട് ഏഴ് മണിക്ക് ലൂസേഴ്‌സ് ഫൈനലും രാത്രി ഒമ്പത് മണിക്ക് ഫൈനലും നടക്കും. ബോഷര്‍ സുല്‍ത്താന്‍ ഖാബൂസ് സ്‌റ്റേഡിയത്തില്‍ നടന്ന ടൂര്‍ണമെന്റിലെ രണ്ടാം മത്സരത്തില്‍ 11 ഗോളുകള്‍ക്കാണ് ഇന്ത്യന്‍ വിജയം. ഇന്ത്യന്‍ യുവ താരം ദില്‍പ്രീദ് സിംഗ് നേടിയ ഹാട്രിക് ഗോള്‍ ഇന്ത്യക്ക് വിജയം അനായാസമാക്കി. ഇന്ത്യക്ക് ലഭിച്ച എട്ട് പെനാല്‍ട്ടികള്‍ക്ക് ഇന്ത്യന്‍ സ്‌കോര്‍ഡ് ബോര്‍ഡിന് വേഗതകൂട്ടി.

കളിയുടെ മുഴുവന്‍ സമയവും ഇന്ത്യക്കായിരുന്നു മുന്‍തൂക്കം. 28 ഓണ്‍ ഗോള്‍ ഷോട്ടുകളാണ് ഇന്ത്യന്‍ താരങ്ങള്‍ ഒമാന്‍ പോസ്റ്റിലേക്ക് പായിച്ചത്. ഒമാന് ഒരു ഷോട്ട് പോലും ഇന്ത്യന്‍ പോസ്റ്റിത്തിക്കാന്‍ സാധിച്ചില്ല. ഹര്‍മന്‍പ്രീത് സിംഗ്, നിലാകന്‍ദ ഷര്‍മ, മന്ദീപ് സിംഗ്, ഗുര്‍ജന്ദ് സിംഗ്, ആകാശ്ദീപ് സിംഗ്, വരുണ്‍ കുമാര്‍, ചിംഗലെന്‍സാന സിംഗ് എന്നിവരാണ് ഇന്ത്യക്കായി വല ചലിപ്പിച്ച മറ്റു താരങ്ങള്‍.

Recent Updates

Related News