• Home
  • Sports
  • വിൻഡീസിനെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ ജയം

വിൻഡീസിനെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ ജയം

ഗുവാഹത്തി: ക്യാപ്ടൻ വിരാട് കൊഹ്ലിയുടെയും രോഹിത് ശർമ്മയുെടയും സെഞ്ചുറിക്കരുത്തിൽ വെസ്റ്ര് ഇൻഡീസിനെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യയ്‌ക്ക് തകർപ്പൻ ജയം. അൻപത് ഓവറിൽ വെസ്റ്ര് ഇൻഡീസ് ഉയർത്തിയ 322 എന്ന സ്കോർ ഇന്ത്യ അനായാസം തകർക്കുകയായിരുന്നു. എണ്ണത്തിൽ 36ാം സെഞ്ചുറി കൊഹ്ലി തികച്ചപ്പോൾ രോഹിത് ശർമ്മ തന്റെ കരിയറിെല 20ാം സെഞ്ചുറി എഴുതിച്ചേർത്തു. സ്കോർ ബോർഡിൽ പത്ത് റൺസ് ചേർത്തപ്പോൾ ശിഖർ ധവാന്റെ വിക്കറ്ര് നഷ്ടപ്പെട്ടെങ്കിലും കൊഹ്ലിയുടെയും രോഹിത്തിന്റെയും 246 എന്ന കൂറ്റൻ കൂട്ടുകെട്ട് ഇന്ത്യയെ അനായാസ വിജയത്തിലേക്കെത്തിച്ചു. ആറു പന്തിൽ ഒരേയൊരു ബൗണ്ടറിയിലൂടെ നാലു റൺസെടുത്ത ധവാനെ അരങ്ങേറ്റ മത്സരം കളിക്കുന്ന ഒഷാനെ തോമസാണ് പുറത്താക്കിയത്.

ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ കോഹ്ലി ബൗളിംഗ് തെരഞ്ഞെടുക്കയായിരുന്നു. നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ വിന്‍ഡീസ് 322 റണ്‍സ് അടിച്ചുകൂട്ടി. ഹെറ്റ്‌മെയര്‍ സെഞ്ചുറി നേടി. 78 പന്തില്‍ നിന്നും ആറ് ഫോറും ആറ് ബൗണ്ടറിയും സഹിതമായിരുന്നു ഹെറ്റ്‌മെയറുടെ ഇന്നിംഗ്‌സ്.ഇന്ത്യയ്ക്കായി കോഹ്ലിയും രോഹിതും സെഞ്ചുറി നേടി. കോഹ്ലി 107 പന്തില്‍ 140 റണ്‍ നേടി പുറത്തായി. രോഹിത് ആകട്ടെ 117 പന്തില്‍ 152 റണ്‍ നേടി പുറത്താകാതെ നിന്നു. ധവാന്‍ നാല് റണ്‍സിന് പുറത്തായി. റായിഡു 22 റണ്‍ നേടി.

Recent Updates