• Home
  • Sports
  • ഏഷ്യാ കപ്പ് ഹോക്കിയില്‍ വിജയം സ്വന്തമാക്കി ഇന്ത്യ

ഏഷ്യാ കപ്പ് ഹോക്കിയില്‍ വിജയം സ്വന്തമാക്കി ഇന്ത്യ

മസ്‌കത്ത്: ഏഷ്യാ കപ്പ് ഹോക്കിയില്‍ വിജയം സ്വന്തമാക്കി ഇന്ത്യ. കളിയില്‍ മികച്ച പ്രകടനം പുറത്തെടുത്ത ഇന്ത്യന്‍ താരങ്ങളുടെ മികവില്‍ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് പാക്കിസ്ഥാനെതിരെ ഇന്ത്യയുടെ വിജയം. മത്സരത്തില്‍ ഏഴാം മിനിറ്റില്‍ ആദ്യം ലീഡെടുത്തത് പാക്കിസ്ഥാനാണ്. 24–ാം മിനിറ്റില്‍ ഇന്ത്യ സമനില ഗോള്‍ നേടി. 1-1ന് ആദ്യ പകുതി അവസാനിച്ചു.രണ്ടാം പകുതിയുടെ തുടക്കം മുതല്‍ മികച്ച കളി പുറത്തെടുത്ത ഇന്ത്യന്‍ മുന്നേറ്റ നിര രണ്ടു ഗോളുകള്‍ കൂടി നേടി‍. മന്ദീപ് സിങ്, മന്‍പ്രീത് സിങ്, ദില്‍പ്രീത് സിങ് എന്നിവര്‍ ഇന്ത്യക്കായി ഗോളുകള്‍ നേടി. ഇര്‍ഫാനാണ് പാക്കിസ്ഥാന്റെ ഗോള്‍ സ്‌കോറര്‍.

Recent Updates

Related News