• Home
  • Sports
  • വെസ്റ്റ് ഇന്‍ഡീസിനെതിരെ നടക്കാനിരിക്കുന്ന രണ്ടാം ഏകദിന മല്‍

വെസ്റ്റ് ഇന്‍ഡീസിനെതിരെ നടക്കാനിരിക്കുന്ന രണ്ടാം ഏകദിന മല്‍സരത്തിനുള്ള 12 അംഗ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: വെസ്റ്റ് ഇന്‍ഡീസിനെതിരെ നാളെ വിശാഖപട്ടണത്ത് നടക്കാനിരിക്കുന്ന രണ്ടാം ഏകദിന മല്‍സരത്തിനുള്ള 12 അംഗ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ആദ്യ ഏകദിന മല്‍സരത്തില്‍ നിന്ന് മാറ്റങ്ങളില്ലതെയാണ് രണ്ടാം അങ്കത്തിനായി ഇന്ത്യ ഇറങ്ങുന്നത്. ഇ​​ന്ത്യ​​യു​​ടെ ബി​​ഗ് ത്രീ ​​ആ​​യി ഉ​​ജ്വ​​ല ഫോ​​മി​​ലാ​​ണ് രോ​​ഹി​​തും ധ​​വാ​​നും കോ​​ഹ്‌​ലി​​യും. ഇ​​വ​​ർ ഫോ​​മി​​ലാ​​യാ​​ൽ ഇ​​ന്ത്യ​​യെ തോ​​ൽ​​പ്പി​​ക്കു​​ക വി​​ഷ​​മ​​ക​​ര​​മാ​​ണെ​​ന്നാ​​ണ് ര​​ണ്ട് വ​​ർ​​ഷ​​മാ​​യി ക​​ണ്ടു​​വ​​രു​​ന്ന​​ത്. ഓ​​സ്ട്രേ​​ലി​​യ​​യു​​ടെ വി​ഖ്യാ​ത​മാ​യ മാ​​ത്യു ഹെ​​യ്ഡ​​ൻ-ആ​​ദം ഗി​​ൽ​​ക്രി​​സ്റ്റ്-റി​​ക്കി പോ​​ണ്ടിം​​ഗ് ത്രി​​മൂ​​ർ​​ത്തി​​ക​​ൾ​​ക്കും മു​​ക​​ളി​​ലാ​​ണ് ഇ​​ന്ത്യ​​ൻ ബി​​ഗ് ത്രീ. ​​കാ​​ര​​ണം, രോ​​ഹി​​ത്-ധ​​വാ​​ൻ-കോ​​ഹ്‌​ലി ​സം​​ഘം 18 ത​​വ​​ണ 150ൽ ​​കൂടിയ കൂ​​ട്ടു​​കെ​​ട്ട് സ്ഥാ​​പി​​ച്ചു. ഹെ​​യ്ഡ​​ൻ-​​ഗി​​ൽ​​ക്രി​​സ്റ്റ്-​​പോ​​ണ്ടിം​​ഗ് സം​​ഘ​​ത്തി​​ന് ഏ​​ഴ് ത​​വ​​ണ​​മാ​​ത്ര​​മേ ആ ​​നേ​​ട്ട​​ത്തി​​ലെ​​ത്താ​​നാ​​യു​​ള്ളൂ.

കോ​​ഹ്‌​ലി ​സെ​​ഞ്ചു​​റി നേ​​ടു​​ന്ന​​ത് എ​​ത്ര അ​​നാ​​യാ​​സ​​മാ​​ണെ​​ന്ന​​താ​​ണ് ശ്ര​​ദ്ധേ​​യ​​മാ​​യ കാ​​ര്യം. ഇ​​ന്ത്യ റ​​ണ്‍​സ് പി​​ന്തു​​ട​​ർ​​ന്ന് 75 ജ​​യം നേ​​ടി​​യ​​തി​​ൽ 20 സെ​​ഞ്ചു​​റി​​ക​​ൾ കോ​​ഹ്‌​ലി​​യു​​ടെ ബാ​​റ്റി​​ൽ​​നി​​ന്ന് പി​​റ​​ന്നു. വേ​​ഗ​​ത്തി​​ൽ 10,000 റ​​ണ്‍​സ് എ​​ന്ന റി​​ക്കാ​​ർ​​ഡ് സ​​ച്ചി​​ൻ തെ​​ണ്ടു​​ൽ​​ക്ക​​റി​​ൽ​​നി​​ന്ന് സ്വ​​ന്ത​​മാ​​ക്കാ​​നു​​ള്ള ത​​യാ​​റെ​​ടു​​പ്പി​​ലാ​​ണ് ഇ​​ന്ത്യ​​ൻ ക്യാ​​പ്റ്റ​​ൻ. 212 മ​​ത്സ​​ര​​ങ്ങ​​ളി​​ലെ 204 ഇ​​ന്നിം​​ഗ്സി​​ൽ​​നി​​ന്ന് 9919 റ​​ണ്‍​സ് ആ​​ണ് കോ​​ഹ്‌​ലി​​ക്ക് ഇ​​പ്പോ​​ഴു​​ള്ള​​ത്. 2018ൽ 10 ​​മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്നാ​​യി 889 റ​​ണ്‍​സ് നേ​​ടി​​ക്ക​​ഴി​​ഞ്ഞു. നാ​​ല് സെ​​ഞ്ചു​​റി​​യും മൂ​​ന്ന് അ​​ർ​​ധ സെ​​ഞ്ചു​​റി​​യും ഉ​​ൾ​​പ്പെ​​ടെ​​യാ​​ണി​​ത്. 101.25 ആ​​ണ് ഈ ​​വ​​ർ​​ഷം കോ​​ഹ്‌​ലി​​യു​​ടെ സ്ട്രൈ​​ക്ക് റേ​​റ്റ്. ഉ​​യ​​ർ​​ന്ന സ്കോ​​ർ 160 നോ​​ട്ടൗ​​ട്ടും.

Recent Updates