• Home
  • Sports
  • ചാംപ്യന്‍സ് ലീഗില്‍ ബാഴ്‌സലോണ ലിവര്‍പൂള്‍ ടീമുകള്‍ ഇന്നിറങ്ങ

ചാംപ്യന്‍സ് ലീഗില്‍ ബാഴ്‌സലോണ ലിവര്‍പൂള്‍ ടീമുകള്‍ ഇന്നിറങ്ങും

ക്യാംപ്നൂ: ചാംപ്യന്‍സ് ലീഗില്‍ ബാഴ്‌സലോണ, ലിവര്‍പൂള്‍ ടീമുകള്‍ ഇന്നിറങ്ങും. ലീഗിന്റെ മൂന്നാം റൗണ്ട് പുരോഗമിക്കവെ ഗ്രൂപ്പ് ബിയില്‍ ബാഴ്‌സലോണ ഇന്റര്‍മിലാനോട് ഏറ്റുമുട്ടുമ്പോള്‍ ഗ്രൂപ്പ് സിയില്‍ ലിവര്‍പൂള്‍ ക്രവേന സുവെസ്ദയോട് പൊരുതും.പോയിന്റ് പട്ടികയില്‍ തുല്യ പോയിന്റുമായി ആദ്യ രണ്ട് സ്ഥാനങ്ങളില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടത്തുകയാണ് ബാഴ്‌സലോണയും ഇന്റര്‍മിലാനും. കൈയിനേറ്റ പരിക്കോടെ മെസി മല്‍സരത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്.ഞാ​യ​റാ​ഴ്ച ന​ട​ന്ന ലാ ​ലി​ഗ​യി​ല്‍ സെ​വി​യ്യ​യു​മാ​യു​ള്ള മ​ത്സ​ര​ത്തി​നി​ടെ എ​തി​ര്‍ക​ളി​ക്കാ​ര​നു​മാ​യി കൂ​ട്ടി​യി​ടി​ച്ചു വീ​ണാ​ണ് മെ​സി​യു​ടെ വ​ല​തു കൈ ​ഒ​ടി​ഞ്ഞ​ത്. മൂ​ന്നാ​ഴ്ച​ത്തെ വി​ശ്ര​മ​മാ​ണ് അ​ര്‍ജ​ന്‍റൈ​ന്‍ താ​ര​ത്തി​നു ഡോ​ക്ട​ര്‍മാ​ര്‍ നി​ര്‍ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തോ​ടെ ഇ​ന്‍റ​റി​നെ​തി​രേ​യു​ള്ള മ​ത്സ​ര​ത്തി​നു പു​റ​മെ ഞാ​യ​റാ​ഴ്ച ന​ട​ക്കു​ന്ന റ​യ​ല്‍ മാ​ഡ്രി​ഡി​നെ​തി​രേ​യു​ള്ള എ​ല്‍ക്ലാ​സി​ക്കോ​യും മെ​സി​ക്കു ന​ഷ്ട​മാ​കും. ഇ​ന്‍റ​റി​നു​മു​ണ്ട് പ​രി​ക്കി​ന്‍റെ വേ​ദ​ന​ക​ള്‍. കാ​ല്‍ക്കു​ഴ​യ്ക്കു പ​രി​ക്കേ​റ്റ മ​ധ്യ​നി​ര​താ​രം റാ​ഡ്യ നിനെഗോള​ന്‍ ഇ​ന്ന​ത്തെ മ​ത്സ​ര​ത്തി​ല്‍ ഇ​റ​ങ്ങി​ല്ല.ഇ​ന്ന​ത്തെ മ​ത്സ​ര​ത്തി​ല്‍ ജ​യി​ക്കു​ന്ന​വ​ര്‍ക്ക് ഒ​ന്നാം സ്ഥാ​നം നേ​ടി നോ​ക്കൗ​ട്ട് ഘ​ട്ടം ഉ​റ​പ്പാ​ക്കാ​നാ​കും. ബാ​ഴ്‌​സ​യും ഇ​ന്‍റ​റും ആ​റ് ഔ​ദ്യോ​ഗി​ക മ​ത്സ​ര​ങ്ങ​ളി​ല്‍ ഏ​റ്റു​മു​ട്ടി​യി​ട്ടു​ണ്ട്. ഇ​തി​ല്‍ മൂ​ന്നെ​ണ്ണ​ത്തി​ല്‍ ബാ​ഴ്‌​സ​യും ഒ​ര​ണ്ണ​ത്തി​ല്‍ ഇ​ന്‍റ​റും ജ​യി​ച്ചു. ര​ണ്ടു മ​ത്സ​രം സ​മ​നി​ല​യാ​കു​ക​യാ​യി​രു​ന്നു.

Recent Updates