• Home
  • Sports
  • ഏകദിന ക്രിക്കറ്റിൽ 10,000 റൺസ്​ തികക്കുന്ന വേഗമേറിയ താരമായി

ഏകദിന ക്രിക്കറ്റിൽ 10,000 റൺസ്​ തികക്കുന്ന വേഗമേറിയ താരമായി ഇന്ത്യൻ നായകൻ വിരാട്​ കോഹ്​ലി

വിശാഖപട്ടണം: ഏകദിന ക്രിക്കറ്റിൽ 10,000 റൺസ്​ തികക്കുന്ന വേഗമേറിയ താരമായി ഇന്ത്യൻ നായകൻ വിരാട്​ കോഹ്​ലി. 205 ഇന്നിങ്​സുകളിൽ നിന്നാണ്​ കോഹ്​ലി 10,000 റൺസ്​ തികച്ചത്​. മാസ്​റ്റർ ബ്ലാസ്​റ്റർ സചിൻ തെൻഡുൽക്കറി​​​​​​​​​െൻറ റെക്കോർഡാണ്​ കോഹ്​ലി മറികടന്നത്​. 10,000 റൺസ്​ തികക്കുന്ന അഞ്ചാമത്തെ ഇന്ത്യൻ താരമാണ്​ വിരാട്​ കോഹ്​ലി.

വിശാഖപട്ടണത്തു നടന്ന മത്സരത്തിലെ 37ാം ഓവറിലാണ് 29 കാരനായ കൊഹ്ലി റെക്കോര്‍ഡു മറികടന്നത്. ഇന്നത്തെ മത്സരത്തില്‍ 81 റണ്‍സു ചേര്‍ത്തിരുന്നെങ്കില്‍ കൊഹ്ലിക്കു 10000 ക്ലബ്ബില്‍ അംഗമാകാമായിരുന്നു.സച്ചിനു പുറമെ സൗരവ് ഗാംഗുലി, രാഹുല്‍ ദ്രാവിഡ്, എം എസ് ധോണി എന്നിവരാണ് 10000 റണ്‍സു മറികടന്ന മറ്റു ഇന്ത്യന്‍ താരങ്ങള്‍. 10813 പന്തുകളില്‍ നിന്നാണ് കൊഹ്ലി ഈ നേട്ടം കുറിച്ചത് ഇതോടെ 11296 പന്തുകളില്‍നിന്ന് പതിനായിരം റണ്‍സുതികച്ച ശ്രിലങ്കന്‍താരം സനത് ജയസൂര്യയുടെ റെക്കോര്‍ഡും കൊഹ്ലി മറികടന്നു.സ്വന്തം നാട്ടില്‍ ഏറ്റവും വേഗത്തില്‍ 4000 റണ്‍സു തികക്കുന്ന താരമെന്ന് ദക്ഷിണാഫ്രിക്കന്‍ താരം എ ബി ഡിവില്ല്യേഴ്‌സിന്റെ റെക്കോര്‍ഡ് മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ കൊഹ്ലി മറികടന്നിരുന്നു.

Recent Updates

Related News