• Home
  • Sports
  • എ​​ഫ്സി ഗോ​​വ​​യു​​ടെ മി​​ന്നും ജ​​യം

എ​​ഫ്സി ഗോ​​വ​​യു​​ടെ മി​​ന്നും ജ​​യം

മ​​ഡ്ഗാ​​വ്: ഐ​​എ​​സ്എ​​ലി​​ൽ എ​​ഫ്സി ഗോ​​വ​​യു​​ടെ മി​​ന്നും ജ​​യം. മും​​ബൈ സി​​റ്റി​​യെ അ​​വ​​ർ മ​​റു​​പ​​ടി​​യി​​ല്ലാ​​ത്ത അ​​ഞ്ച് ഗോ​​ളു​​ക​​ൾ​​ക്ക് ത​​ക​​ർ​​ത്തു. മി​​ഗ്വെ​​ൽ ഫെ​​ർ​​ണാ​​ണ്ട​​സ് (84, 90 മി​​നി​​റ്റു​​ക​​ൾ) ഇ​​ര​​ട്ട ഗോ​​ൾ നേ​​ടി​​യ​​പ്പോ​​ൾ ഫെ​​റാ​​ൻ കൊ​​റോ​​മി​​ന​​സ് (ആറാം മിനിറ്റ്-പെ​​ന​​ൽ​​റ്റി), ജാ​​ക്കി​​ച​​ന്ദ് സിം​​ഗ് (55-ാം മി​​നി​​റ്റ്), എ​​ഡു ബെ​​ഡി​​യ (61-ാം മി​​നി​​റ്റ്) എ​​ന്നി​​വ​​രാ​​ണ് പ​​ട്ടി​​ക​​പൂ​​ർ​​ത്തി​​യാ​​ക്കി​​യ​​ത്. ഇ​​തോ​​ടെ മൂ​​ന്ന് മ​​ത്സ​​ര​​ത്തി​​ൽ​​നി​​ന്ന് ഏ​​ഴ് പോ​​യി​​ന്‍റു​​മാ​​യി ഗോ​​വ ലീ​​ഗി​​ന്‍റെ ത​​ല​​പ്പ​​ത്തെ​​ത്തി. ഇ​​ത്ര​​യും പോ​​യി​​ന്‍റു​​ള്ള ബം​​ഗ​​ളൂ​​രു, നോ​​ർ​​ത്ത് ഈ​​സ്റ്റ് എ​​ന്നി​​വ​​യെ ഗോ​​ൾ ശ​​രാ​​ശ​​രി​​യി​​ൽ ഗോ​​വ മ​​റി​​ക​​ട​​ന്നു.കോറോയുടെ പെനല്‍റ്റി ഗോളിലൂടെയാണ് ഗോവ മുന്നിലെത്തിയത്. രണ്ടാം പകുതിയിലാണ് കളിയിലെ നാലു ഗോളുകള്‍ പിറന്നത്.കളിയുടെ ആറാം മിനിറ്റില്‍ തന്നെ ഗോവ മുന്നില്‍ എത്തിയിരുന്നു. സൗവിക് ചക്രബര്‍ത്തി കോറോയെ പെനല്‍റ്റി ബോക്‌സില്‍ വീഴ്ത്തിയതിന് ലഭിച്ച പെനല്‍റ്റിയിലൂടെയായിരുന്നു ഗോവയുടെ ആദ്യ ഗോള്‍. പെനല്‍റ്റി എടുത്ത കോറോ ഒരു പിഴവും ഇല്ലാതെ കിക്ക് ലക്ഷ്യത്തില്‍ എത്തിച്ചു. തുടര്‍ന്ന് മല്‍സരം രണ്ടാം പകുതിയിലേക്ക് കലാശിച്ചു. രണ്ടാം പകുതിയില്‍ നിരന്തരമായ മുന്നേറ്റങ്ങള്‍ നടത്തിയ ഗോവയെ പലതവണ പ്രതിരോധക്കോട്ട കൊണ്ട തകര്‍ക്കാന്‍ മുംബൈക്കായില്ല. കളിയുടെ 55ാം മിനിറ്റില്‍ ജാക്കിചന്ദ് സിങ് ഗോവയുടെ ലീഡ് ഇരട്ടിയാക്കി. തൊട്ടു പിറകെ 61ാം മിനിറ്റില്‍ എഡു ബഡിയയിലൂടെ ഗോവയുടെ മൂന്നാം ഗോള്‍. കളി അതോടെ തന്നെ മുംബൈ കൈവിട്ടു.

Recent Updates

Related News