• Home
  • Sports
  • യുവന്റസ‌് മാഞ്ചസ‌്റ്റർ യുണൈറ്റഡിനെയും തകർത്ത‌് മുന്നോട്ട‌്

യുവന്റസ‌് മാഞ്ചസ‌്റ്റർ യുണൈറ്റഡിനെയും തകർത്ത‌് മുന്നോട്ട‌്

മാഞ്ചസ്റ്റർ : യുവന്റസിന് ഇൗ സീസൺ ചാമ്പ്യൻസ് ലീഗിലെ മൂന്നാം മത്സരത്തിലും വിജയം. കഴിഞ്ഞ രാത്രി മാഞ്ചസ്റ്റർ യുണൈറ്റഡിനെ അവരുടെ തട്ടകത്തിൽ നടന്ന മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് ഇറ്റാലിയൻ ക്ളബ് കീഴടക്കിയത്. മത്സരത്തിന്റെ 17-ാം മിനിട്ടിൽ ക്രിസ്റ്റ്യാനോയുടെ ക്രോസിൽ നിന്ന് അർജന്റീന യുവതാരം പൗളോ ഡിബാല നേടിയ ഗോളിനാണ് യുവന്റസ് വിജയിച്ചത്. വലതു കോർണറിൽനിന്ന് ക്വാർഡാഡോയെ ലക്ഷ്യമാക്കി ക്രിസ്റ്റ്യാനോ നൽകിയ ക്രോസ് ക്വാർഡ്വാഡോയ്ക്ക് കണക്ട് ചെയ്യാൻ കഴിയാതെ വന്നപ്പോൾ പിന്നിലുണ്ടായിരുന്ന ഡിബാല ഒാടിക്കയറി വലയിലേക്ക് തട്ടിയിടുകയായിരുന്നു മത്സരത്തിലുടനീളം ആധിപത്യം പുലർത്തിയ യുവന്റിന് ഗോളടിക്കാൻ പിന്നീടും നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും പ്രയോജനപ്പെടുത്താനായില്ല.

മറ്റ‌് മത്സരങ്ങളിൽ റയൽ മാഡ്രിഡ‌്, മാഞ്ചസ‌്റ്റർ സിറ്റി, ബയേൺ മ്യൂണിക‌് ടീമുകൾ ജയം നേടി. നിലവിലെ ചാമ്പ്യൻമാരായ റയൽ തുടർത്തോൽവികൾക്കുശേഷം വിക്ടോറിയ പ്ലസനെ തോൽപ്പിച്ച‌് ആശ്വാസം നേടി (2–1). ആധികാരികമായിരുന്നില്ല റയലിന്റെ പ്രകടനം. സിറ്റി ഷക്താർ ഡൊണെസ‌്തകിനെ മൂന്ന‌് ഗോളിന‌് തകർത്തു. ഓൾഡ‌് ട്രാഫോർഡിലേക്കുള്ള തിരിച്ചുവരവ‌് റൊണാൾഡോ മോശമാക്കിയില്ല. മുൻ ക്ലബ്ബിനെതിരെ ഗോളടിച്ചില്ലെങ്കിലും കളിയിൽ റൊണാൾഡോ നിറഞ്ഞുനിന്നു. യുണൈറ്റഡ‌് പരിശീലകൻ ഹൊസെ മൊറീന്യോ ടീമിൽ മാറ്റങ്ങൾ വരുത്തിയില്ല. ഇംഗ്ലീഷ‌് പ്രീമിയർ ലീഗിൽ ചെൽസിക്കെതിരെ കളിച്ച ടീമിനെ നിലനിർത്തി.

Recent Updates