• Home
  • Sports
  • വംശീയത: ഒാസിലിന്​ സാനിയയുടെ പിന്തുണ

വംശീയത: ഒാസിലിന്​ സാനിയയുടെ പിന്തുണ

ന്യൂഡൽഹി: വംശീയ വിവേചനം മൂലം രാജ്യാന്തര ഫുട്​ബോളിൽ നിന്ന് വിരമിച്ച ജർമൻ മിഡ്​ഫീൽഡർ മെസ്യൂത്​ ഒാസിലിന്​ ടെന്നീസ് താരം സാനിയ മിർസയുടെ പിന്തുണ.​ വംശീയ അധിക്ഷേപം ഏത്​ സാഹചര്യത്തിലായാലും ഉണ്ടാവാൻ പാടില്ലെന്നും അത്​ അംഗീകരിക്കാനാവില്ലെന്നും സാനിയ മിർസ അഭിപ്രായപ്പെട്ടു. ഒരു കായിക താരമെന്ന നിലയിലും അതിലുപരി മനുഷ്യനെന്ന നിലയിലും ഒാസിലി​​​െൻറ പ്രസ്​താവന വളരെ ദുഃഖകരമായ കാര്യമാണെന്നും സാനിയ വ്യക്തമാക്കി​. 

ട്വീറ്ററിലാണ്​ ഒാസിൽ ത​​​െൻറ വിരമിക്കൽ തീരുമാനം അറിയിച്ചത്​. ചില ഉന്നത ഉദ്യോഗസ്​ഥർ ത​​​​െൻറ തുർക്കി വേരിനെ അവഹേളിക്കുകയും സ്വാർത്ഥ താത്​പര്യങ്ങൾക്കു വേണ്ടി അത്​ രാഷ്​ട്രീയ അജണ്ടയാക്കി മാറ്റിയെന്നും ആരോപിച്ചുകൊണ്ടാണ് ഒാസിൽ​ ത​​​െൻറ തീരുമാനം അറിയിച്ചത്​.

ലണ്ടനിൽ നടന്ന പരിപാടിയിൽ തുർക്കി പ്രസിഡന്‍റ് റ​ജ​ബ്​ ത്വ​യ്യി​ബ്​ ഉ​ർ​ദു​ഗാനൊപ്പം ഒാസിൽ നിൽകുന്ന ചിത്രം വലിയ വിമർശനത്തിന് വഴിവെച്ചിരുന്നു.  ഒാസിൽ ഉർദുഗാനൊപ്പം സമയം ചെലവഴിച്ചതിനെ ജർമനിയിലെ രാഷ്ട്രീയ നേതാക്കൾ ചോദ്യം ചെയ്തിരുന്നു. എന്നാൽ ത​​​​​​​​​െൻറ ഫോ​േ​ട്ടാ​ക്ക്​ രാ​ഷ്​​ട്രീ​യ​മി​ല്ലെ​ന്നും തു​ർ​ക്കി​യി​ൽ വേ​രു​ക​ളു​ള്ള ഒ​രാ​ളെ​ന്ന നി​ല​ക്ക്​ പി​താ​മ​ഹ​ന്മാ​രോ​ട്​​ കൂ​റും ക​ട​പ്പാ​ടും കാ​ണി​ക്കാ​ൻ നി​ല​വി​ലെ ഭ​ര​ണാ​ധി​കാ​രി​ക്കൊ​പ്പം ചി​ത്ര​ത്തി​ന്​ നി​ന്നു​ കൊ​ടു​ക്കു​ക​യാ​യി​രു​ന്നെ​ന്നും ഒാ​സി​ൽ ആ​രാ​ധ​ക​ർ​ക്ക് എഴുതിയ​ തു​റ​ന്ന ക​ത്തിൽ വിശദീകരിച്ചിരുന്നു.

Recent Updates