• Home
  • Sports
  • സംസ്ഥാന സ്‌കൂൾ കായിക മേളക്ക് തുടക്കമായി

സംസ്ഥാന സ്‌കൂൾ കായിക മേളക്ക് തുടക്കമായി

തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കായികമേളയിൽ ആദ്യ സ്വർണം തിരുവനന്തപുരത്തിന്. ജൂണിയർ ആണ്‍കുട്ടികളുടെ 3000 മീറ്ററിൽ സൽമാൻ ഫാറൂഖാണ് സ്വർണം കരസ്ഥമാക്കിയത്. കോതമംഗലം മാർ ബേസിലിന്‍റെ അമിത്ത് രണ്ടാം സ്ഥാനം നേടുകയും ചെയ്തു.മൂന്ന് ദിവസമായി നടക്കുന്ന മീറ്റിൽ ആകെ 96 ഫൈനലുകളാണുള്ളത്. ഇതിൽ 31 എണ്ണം ആദ്യദിനത്തിൽത്തന്നെ നടക്കും. അണ്ടർ-14, 17, 19 ഇനങ്ങളിലായാണ് മത്സരങ്ങൾ.400 മീറ്റർ, ലോംഗ് ജമ്പ്, പോൾവാട്ട്, ഹർഡിൽസ്, ഡിസ്‌കസ് ത്രോ, ജാവലിൻ ത്രോ ഇനങ്ങളിൽ വിവിധ ഏജ് കാറ്റഗറികളിലായി ഇന്ന് ഫൈനലുകൾ നടക്കും.

Recent Updates